പുരാവസ്തു വകുപ്പിന്റെ അനാസ്ഥ; വേലൂരിലെ അർണ്ണോസ് പാതിരി ഭവനം ശോച്യാവസ്ഥയിൽ
text_fieldsവേലൂർ: ചതുരന്ത്യം, പുത്തൻപാന ഉമ്മാപർവ്വം തുടങ്ങിയ ക്രിസ്തീയ കാവ്യങ്ങൾ മലയാളത്തിന് സംഭാവന ചെയ്ത അർണ്ണോസ് പാതിരി വേലൂരിൽ താമസിച്ചിരുന്ന ഭവനം ചിതലരിച്ച് ജീർണാവസ്ഥയിൽ. പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലുള്ള ഈ ഭവനത്തിന്റെ ജീർണാവസ്ഥയെക്കുറിച്ച് വേലൂരിലെ ജോൺ കള്ളിയത്ത് പുരാവസ്തു വകുപ്പിന് നേരത്തെ പരാതി നൽകിയിരുന്നു. കോവിഡ് കാലം കഴിഞ്ഞാൽ ഉടൻ ശരിയാക്കാം എന്ന മറുപടിയാണ് ലഭിച്ചതെങ്കിലും കോവിഡ് കാലത്തിനുശേഷവും അറ്റകുറ്റപ്പണികൾ നടന്നില്ല.
പുരാവസ്തു വകുപ്പിന്റെ അനാസ്ഥകാരണം ഇപ്പോൾ കെട്ടിടത്തിന്റെ ഉത്തരങ്ങൾ കൂടുതൽ ഭാഗം ചിതലരിച്ച് ദുർബലമായ നിലയിലാണ്. ഈ നില തുടർന്നാൽ വൈകാതെ സ്മാരകം തകർന്നുവീഴാൻ സാധ്യതയുണ്ട്. എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികൾ നടത്തി തനിമയോടെ കെട്ടിടം സംരക്ഷിക്കണമെന്ന് പള്ളി വികാരി ഫാ. റാഫേൽ താണിശ്ശേരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.