വീട് ആക്രമിച്ച് താമസക്കാരെ പുറത്താക്കിയ അയൽവാസി അറസ്റ്റിൽ
text_fieldsപഴയന്നൂർ: വീട് അടിച്ചു തകർത്ത് വീട്ടുകാരെ ആക്രമിച്ചു പുറത്താക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പളക്കോട് തീണ്ടാപ്പാറ മണികണ്ഠനാണ് അറസ്റ്റിലായത്. പ്രതി ജോലി ചെയ്തിരുന്ന വാണിയമ്പാറയിലെ ടയർ കടയിൽനിന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് കുമ്പളക്കോട് തലാടിക്കുന്ന് നാരായണൻകുട്ടി, അമ്മ വിശാലു, ഭാര്യ സജിത, 12കാരിയായ മകൾ ലക്ഷ്മീദേവി എന്നിവരെ സ്വത്തു തർക്കത്തിന്റെ പേരിൽ മണികണ്ഠൻ അടിച്ചു പുറത്താക്കിയത്. തിരിച്ചെത്തിയാൽ കൊല്ലുമെന്ന് പറഞ്ഞതോടെ ഭയന്ന് നാരായണൻകുട്ടിയും കുടുംബവവും വീടുവിട്ട് തെരുവിൽ കഴിയുകയായിരുന്നു.
ഒളിവിൽ പോയ പ്രതിയെ അറസ്റ്റു ചെയ്തതോടെ കുടുംബം വീട്ടിൽ തിരിച്ചെത്തി. എന്നാൽ, ടി.വി, പാത്രങ്ങൾ, തയ്യൽ മെഷീൻ, കസേര, തുണി തുടങ്ങിയവ അയൽക്കാരൻ നശിപ്പിച്ചതിനാൽ ഭക്ഷണം പാകം ചെയ്യാൻ പോലുമാകാതെ കുഴങ്ങുകയാണ് ഇവർ. 20,000 രൂപയുടെ വീട്ടുപകരങ്ങൾ നശിപ്പിക്കപ്പെട്ടു. ടി.വിയും പാഠപുസ്തകങ്ങളും നശിച്ചതോടെ മകളുടെ പഠനവും ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.