Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനെറ്റ് ബാങ്കിങ്...

നെറ്റ് ബാങ്കിങ് തട്ടിപ്പ്: മഹാരാഷ്​ട്ര സ്വദേശിനിയുടെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
നെറ്റ് ബാങ്കിങ് തട്ടിപ്പ്: മഹാരാഷ്​ട്ര സ്വദേശിനിയുടെ ജാമ്യാപേക്ഷ തള്ളി
cancel

തൃ​ശൂ​ർ: വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍ഡ് ഉ​ണ്ടാ​ക്കി ഡ്യൂ​പ്ലി​ക്കേ​റ്റ് മൊ​ബൈ​ൽ സിം ​കാ​ര്‍ഡെ​ടു​ത്ത്​ നെ​റ്റ്​ ബാ​ങ്കി​ങ്​ വ​ഴി ബാ​ങ്കി​ല്‍നി​ന്ന് 20 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ മ​ഹാ​രാ​ഷ്​​ട്ര സ്വ​ദേ​ശി​നി നൂ​ര്‍ജ​ഹാ​െൻറ (50) ജാ​മ്യാ​പേ​ക്ഷ തൃ​ശൂ​ര്‍ ജി​ല്ല സെ​ഷ​ന്‍സ് ജ​ഡ്​​ജി​ ഡി. ​അ​ജി​ത്കു​മാ​ര്‍ ത​ള്ളി.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പു​ഴ​ക്ക​ല്‍ ശോ​ഭ സി​റ്റി​യി​ല്‍ താ​മ​സി​ക്കു​ന്ന പ​രാ​തി​ക്കാ​രി​യു​ടെ പേ​രും വി​ലാ​സ​വും ഉ​പ​യോ​ഗി​ച്ച് പ്ര​തി​യു​ടെ ഫോ​ട്ടോ ചേ​ര്‍ത്ത്​ വ്യാ​ജ​മാ​യി ആ​ധാ​ര്‍ കാ​ര്‍ഡ് ഉ​ണ്ടാ​ക്കു​ക​യും തു​ട​ര്‍ന്ന് പ​രാ​തി​ക്കാ​രി​യു​ടെ മൊ​ബൈ​ല്‍ സിം ​കാ​ര്‍ഡി​െൻറ ഡ്യൂ​പ്ലി​ക്കേ​റ്റ് സം​ഘ​ടി​പ്പി​ച്ച്​ അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍നി​ന്ന് പ​ണം ട്രാ​ന്‍സ്​​ഫ​ർ ചെ​യ്​​തു​മാ​ണ് നൂ​ര്‍ജ​ഹാ​ന്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൃ​ശൂ​ര്‍ സൈ​ബ​ര്‍ പൊ​ലീ​സാ​ണ് കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. മ​ഹാ​രാ​ഷ്​​ട്ര സ്വ​ദേ​ശി​ക​ളാ​യ മ​റ്റു മൂ​ന്നു​പേ​ർ കൂ​ടി കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തി​ല്‍ ഒ​രാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ന്‍ ക​ഴി​

ഞ്ഞി​ട്ടി​ല്ല.

പ്ര​തി​ക​ള്‍‌​ക്കെ​തി​രെ മ​ഹാ​രാ​ഷ്​​ട്ര, തെ​ല​ങ്കാ​ന, ഝാ​ര്‍ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​മാ​ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ക്ക് കേ​സു​ണ്ട്.

ത​ട്ടി​പ്പി​നാ​യി പ്ര​തി പ​ല​ത​വ​ണ മും​ബൈ​യി​ല്‍നി​ന്ന് നെ​ടു​മ്പാ​ശ്ശേ​രി വ​ഴി കേ​ര​ള​ത്തി​ല്‍ എ​ത്തി​യെ​ന്നും സ്​​ത്രീ എ​ന്ന നി​ല​യി​ലു​ള്ള പ​രി​ഗ​ണ​ന ന​ല്‍ക​രു​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി ഹാ​ജ​രാ​യ ജി​ല്ല പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​ഡി. ബാ​ബു​വി​െൻറ വാ​ദം പ​രി​ഗ​ണി​ച്ചാ​ണ് ജാ​മ്യാ​പേ​ക്ഷ

ത​ള്ളി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bailscamNet bankingrejected
News Summary - Net banking scam: Maharashtra native's bail plea rejected
Next Story