Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2020 12:20 PM IST Updated On
date_range 14 Aug 2020 12:20 PM ISTഎൻ.എസ്.യു സെൽ കോഓഡിനേറ്റർ നിയമനം: എ, ഐ ഗ്രൂപ്പുകളെ വെട്ടി വേണുഗോപാൽ പക്ഷം
text_fieldsbookmark_border
തൃശൂർ: എൻ.എസ്.യു ദേശീയ ആർ.ടി.ഐ സെൽ കോ ഓഡിനേറ്റർമാരുടെ നിയമനത്തിൽ കേരളത്തിൽ എ, ഐ ഗ്രൂപ്പുകൾക്ക് തിരിച്ചടി.
23 പേരെ നിയമിച്ചതിൽ കേരളത്തിൽനിന്ന് തൃശൂർ സ്വദേശിയും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറുമായ നിഖിൽ ദാമോദരൻ മാത്രമാണുള്ളത്. ഇദ്ദേഹം കെ.സി. വേണുഗോപാൽ പക്ഷക്കാരനാണ്.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ദേശീയ നേതാക്കളടങ്ങുന്ന സമിതിയിലേക്കാണ് എൻ.എസ്.യു കോ ഓഡിനേറ്റർമാരുടെ നിയമനം.
നിഖിൽ ദാമോദരനൊപ്പം എ, ഐ ഗ്രൂപ്പുകൾക്ക് പ്രതിനിധികളെ ആവശ്യപ്പെട്ടെങ്കിലും ദേശീയ നേതൃത്വം പരിഗണിച്ചില്ലെന്ന് പറയുന്നു.
ഉത്തർപ്രദേശിെൻറ ചുമതലയാണ് നിഖിലിന് ലഭിക്കുകയെന്ന് അറിയുന്നു. ഒറ്റയാൾ സമരങ്ങളിലൂടെയും ഇടപെടലുകളിലൂടെയുമാണ് നിഖിലിെൻറ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story