സുകുമാർ അഴീക്കോടിൻെറ വിയോഗത്തിന് ഒമ്പത് വയസ്സ്; ഇനിയും നിമജ്ജനം ചെയ്യാതെ ചിതാഭസ്മം
text_fieldsതൃശൂർ: വാക്കുകളുടെ സാഗരഗർജനം സുകുമാർ അഴീക്കോട് ഓർമയായിട്ട് ഒമ്പത് വർഷമെത്തിയിട്ടും ചിതാഭസ്മത്തിനുപോലും അവഗണന. നാളിതുവരെ നിമജ്ജനം ചെയ്യാനാകാതെ ചിതാഭസ്മം തൃശൂർ എരവിമംഗലെത്ത സ്മാരകത്തിൽ സൂക്ഷിച്ചിരിക്കുകയാണ് ചുമതലയുള്ള കേരള സാഹിത്യ അക്കാദമി അധികൃതർ. അഴീക്കോട് മാഷിെൻറ ഓരോ ഓർമദിനത്തിലും നിമജ്ജനം ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടാവുമെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
കേരള സാഹിത്യ അക്കാദമി ഹാളിന് ഡോ. സുകുമാർ അഴീക്കോടിെൻറ പേര് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. രണ്ടുവർഷം മുമ്പ് കെ. രാജൻ എം.എൽ.എ അഴീക്കോട് സ്മാരക പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ വർഷം അത് ലഭ്യമായെങ്കിലും കാര്യമായി പ്രവർത്തനങ്ങൾ നടന്നില്ലെന്നും പരാതിയുണ്ട്. തൃശൂർ എരവിമംഗലത്ത് ഡോ. സുകുമാർ അഴീക്കോട് നിർമിച്ച വീടും പുസ്തകശേഖരവും കേരള സാഹിത്യഅക്കാദമി ഏറ്റെടുത്ത് സ്മാരകമാക്കിയിട്ടുണ്ടെങ്കിലും മരണ ദിനത്തിലെ പ്രദേശിക ചടങ്ങുകളിലൊതുങ്ങുകയാണ് അഴീക്കോട് സ്മരണ.
കേരള സാഹിത്യ അക്കാദമിയും ഡോ. സുകുമാർ അഴീക്കോട് ഫൗണ്ടേഷനും ചേർന്നാണ് ഡോ. സുകുമാർ അഴീക്കോടിെൻറ സ്മരണ നിലനിർത്താനുള്ള പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. 2013 മേയ് അഞ്ചിന് പെരുമ്പടവം ശ്രീധരൻ കേരള സാഹിത്യ അക്കാദമി പ്രസിഡൻറായിരിക്കെയാണ് എരവിമംഗലെത്ത വീട് സർക്കാർ ഏറ്റെടുക്കുന്നത്. അപ്പോൾ ആരംഭിച്ച ദീപം തെളിക്കലും ഓർമദിന ചടങ്ങും വൈശാഖൻ പ്രസിഡൻറായപ്പോഴും തുടർന്നു.
അതേസമയം അഴീേക്കാടിെൻറ സംഭാവനകളെ വിലയിരുത്തിയ മികച്ച ഒരു സാംസ്കാരിക പരിപാടി സംഘടിപ്പിക്കാൻ പോലും ഒമ്പതുവർഷത്തിനിടെ അഴീക്കോട് ഫൗണ്ടേഷനായില്ല. ഇതിനിടെ 2018ലെ പ്രളയത്തിൽ കെട്ടിടത്തിൽ വെള്ളം കയറി മുറി നിറയെ ഉണ്ടായിരുന്ന സമ്മാനങ്ങളും ഷാളുകളും മറ്റും നശിക്കുകയും ചെയ്തു.
നിമജ്ജനം ചെയ്തില്ലെന്നത് ദുഃഖകരം –വൈശാഖൻ
തൃശൂർ: മഹാനായ സാഹിത്യകാരൻ സുകുമാർ അഴീക്കോടിെൻറ ചിതാഭസ്മം നിമജ്ജനം ചെയ്തില്ലെന്നത് ദുഃഖകരമാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ 'മാധ്യമ'ത്തോട് പറഞ്ഞു. അത് കഴിഞ്ഞ ഭരണസമിതി തന്നെ ചെയ്യേണ്ടതായിരുന്നു. ഞാൻ വന്നപ്പോൾ നിമജ്ജനം ചെയ്യാൻ എം.എൽ.എയെ ഏൽപ്പിക്കാൻ സെക്രട്ടറിയോട് നിർദേശിച്ചിരുന്നു. ഇതിനിടെയാണ് കോവിഡ് വന്നത്. അത് നീണ്ടുപോയതായിരിക്കാം കാരണം. അതെക്കുറിച്ച് വ്യക്തമായി എനിക്ക് അറിയില്ല. അക്കാര്യം അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.നിമജ്ജനം ചെയ്തില്ലെന്നത് ദുഃഖകരം –വൈശാഖൻ
തൃശൂർ: മഹാനായ സാഹിത്യകാരൻ സുകുമാർ അഴീക്കോടിെൻറ ചിതാഭസ്മം നിമജ്ജനം ചെയ്തില്ലെന്നത് ദുഃഖകരമാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ 'മാധ്യമ'ത്തോട് പറഞ്ഞു. അത് കഴിഞ്ഞ ഭരണസമിതി തന്നെ ചെയ്യേണ്ടതായിരുന്നു. ഞാൻ വന്നപ്പോൾ നിമജ്ജനം ചെയ്യാൻ എം.എൽ.എയെ ഏൽപ്പിക്കാൻ സെക്രട്ടറിയോട് നിർദേശിച്ചിരുന്നു. ഇതിനിടെയാണ് കോവിഡ് വന്നത്. അത് നീണ്ടുപോയതായിരിക്കാം കാരണം. അതെക്കുറിച്ച് വ്യക്തമായി എനിക്ക് അറിയില്ല. അക്കാര്യം അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.