ദിശാ ബോർഡില്ല; പുഴയിലേക്ക് വഴി തുറന്നു തന്നെ
text_fieldsമാള: കൃഷ്ണൻകോട്ട പുഴയിലേക്ക് റോഡ് തുറന്നുകിടക്കുന്നത് അപകട ഭീഷണിയാവുന്നു. പൊതുമരാമത്ത് വകുപ്പ് മാള സെക്ഷൻ ഓഫിസിന്റെ അധികാര പരിധിയിൽ വരുന്ന റോഡിന്റെ അതിർത്തിയാണിത്. ഇവിടെ പാലം വന്നതോടെ പൊതുമരാമത്ത് റോഡിന്റെ അതിർത്തി പാലം വരെയായി മാറി. കടവിലേക്ക് പോകുന്ന 100 മീറ്ററോളം വരുന്ന റോഡ് പഞ്ചായത്തിന് കൈമാറിയെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്.
കൃഷ്ണൻകേട്ടയിൽ പാലം വരുന്നതിനു മുമ്പ് ഈ കടവിൽ ബോട്ട് സർവിസ് ഉണ്ടായിരുന്നു. ഇപ്പോൾ മത്സ്യബന്ധന വഞ്ചികൾ മാത്രമാണ് കടവിൽ എത്തുന്നത്. അപകട മുന്നറിയിപ്പുകൾ ഒന്നും ഇവിടെ സ്ഥാപിച്ചിട്ടില്ല. രാത്രി നിരവധി വാഹനങ്ങൾ വഴിതെറ്റി കടവിലേക്ക് എത്താറുണ്ടെന്നും ഭാഗ്യം കൊണ്ടാണ് അപകടം സംഭവിക്കാത്തതെന്നും നാട്ടുകാർ പറയുന്നു.
അപകട സാധ്യതയുണ്ടെന്ന് പരാതി നൽകിയിട്ടും അധികൃതർ നടപടി എടുത്തിട്ടില്ലെന്ന് ആരോപണമുണ്ട്. പരാതിയെ തുടർന്ന് ജില്ല കലക്ടർ പൊയ്യ പഞ്ചായത്ത് സെക്രട്ടറിക്കും പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർക്കും നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാൽ, പഞ്ചായത്ത് സെക്രട്ടറിയോ പൊതുമരാമത്ത് വകുപ്പോ നടപടി സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.