കെ.എസ്.ഇ.ബിയുടെ ചാർജിങ് സ്റ്റേഷനുകളിൽ ഇനി സൗജന്യ വൈദ്യുതിയില്ല
text_fieldsതൃശൂർ: കെ.എസ്.ഇ.ബി സംസ്ഥാനത്ത് ആറിടങ്ങളിലായി സജ്ജീകരിച്ച വാഹന വൈദ്യുതി ചാർജിങ് സ്റ്റേഷനുകളിൽനിന്നുള്ള സൗജന്യ വൈദ്യുതി ഒടുവിൽ നിർത്താൻ അധികൃതർ തീരുമാനിച്ചു. ഓൺലൈൻ സേവനദാതാവായ 'ഇലക്ട്രീഫൈ' ആപ് വഴി യൂനിറ്റിന് 15 രൂപ (13 രൂപയും ജി.എസ്.ടിയും) നിരക്കിലാണ് പണം ഈടാക്കുക. ഈ തുക ആപ്പിൽ നിക്ഷേപിക്കപ്പെട്ട വാലറ്റിൽനിന്ന് ഈടാക്കും. മാർച്ച് 31 വരെയായിരുന്നു വൈദ്യുതി വാഹനങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് നാലുചക്ര വാഹനങ്ങൾക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചിരുന്നത്. പണമിടപാട് സേവനത്തിന് ഏജൻസികളെ ലഭിക്കാത്തതും കോവിഡ് നിയന്ത്രണങ്ങളും കാരണം സജ്ജീകരിച്ച സ്റ്റേഷനുകളിൽ ഈ സേവനം നീട്ടി നൽകുകയായിരുന്നു.
സംസ്ഥാനത്തെ ആറ് കോര്പറേഷന് പരിധികളിലാണ് ഇപ്പോൾ കെ.എസ്.ഇ.ബി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കാര്‍ ഒരുതവണ പൂര്‍ണമായി ചാര്‍ജ് ചെയ്യാൻ 30 യൂനിറ്റ് വൈദ്യുതി വേണ്ടിവരും. ഫാസ്റ്റ് ചാർജിങ് സ്േറ്റഷനിൽനിന്ന് മുക്കാൽ മണിക്കൂർ കൊണ്ട് ചാർജ് ആകും. നിലവിലെ ഇന്ധനവില കണക്കിലെടുക്കുമ്പോള്‍ വൈദ്യുതി ചാർജിങ് ലാഭകരമെന്നാണ് വാഹനമേഖലയിലുള്ളവരുടെ വിലയിരുത്തല്‍.
ഏത് ചാർജിങ് സ്റ്റേഷനിൽ എത്ര യൂനിറ്റ് വൈദ്യുതി ചാർജ് ചെയ്യണമെന്ന് മുൻകൂട്ടി ബുക്ക് ചെയ്യാമെന്നതാണ് ഇലക്ട്രീ ൈഫ ആപ്പിെൻറ പ്രത്യേകത. നിലവിലെ ആറ് ചാർജിങ് സ്റ്റേഷനുകളിൽ ഈ ആപ് ഉപയോഗിച്ച് ചാർജ് ചെയ്യാം. എന്നാൽ, അന്തിമ ഘട്ടത്തിലായ 56 സ്റ്റേഷനുകളിൽ പണമിടപാട് സോഫ്റ്റ്വെയർ ഉൾപ്പെടെയാണ് ടെൻഡർ വിളിച്ചിട്ടുള്ളത്. അതിനാൽ ഈ സ്റ്റേഷനുകളിൽ വേറെ പണമിടപാട് സേവനദാതാവാകും വരിക. ആറ് മാസത്തിനുള്ളില്‍ 600 ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി തയാറെടുക്കുകയാണ്. ഈ ഘട്ടത്തിൽ പണമിടപാട് സേവനത്തിനായി ഏകീകരിച്ച ആപ്പിനായുള്ള ശ്രമം കെ.എസ്.ഇ.ബി ലിമിറ്റഡ് തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.