ആർക്കും ഭൂരിപക്ഷമില്ല; പാവറട്ടിയിൽ പ്രസിഡൻറ് പദത്തിനായി എൽ.ഡി.എഫും യു.ഡി.എഫും കരുനീക്കം തുടങ്ങി
text_fieldsപാവറട്ടി (തൃശൂർ): കേവല ഭൂരിപക്ഷമില്ലാത്ത പാവറട്ടി പഞ്ചായത്തിൽ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ എൽ.ഡി.എഫും, യു.ഡി.എഫും പ്രസിഡൻറ് പദത്തിനായി കരുനീക്കം തുടങ്ങി. ഇരുവിഭാഗവും സ്വതന്ത്രയായി വിജയിച്ച എം.എം. റജീനക്കായി പാർട്ടി തല ചർച്ചകൾ സജീവമാക്കി. 15 അംഗ ഭരണസമിതിയിൽ ആറ് യു.ഡി.എഫ്, അഞ്ച് എൽ.ഡി.എഫ്, രണ്ട് എസ്.ഡി.പി.ഐ, ബി.ജെ.പി ഒന്ന്, ഒരു സ്വതന്ത്ര എന്നിങ്ങനെയാണ് കക്ഷിനില. കൂടെ നിൽക്കുകയാണങ്കിൽ ആദ്യ രണ്ട് വർഷം പസിഡൻറ് പദം നൽകാമെന്നാണ് യു.ഡി.എഫ് വാഗ്ദാനം.
നേതാക്കളുമായി തിങ്കളാഴ്ച നടന്ന ചർച്ചയിൽ ഇത് ഏകദേശ ധാരണയായിട്ടുണ്ട്. ശേഷിക്കുന്ന മൂന്നുവർഷം ഒന്നാം വാർഡിൽനിന്ന് യു.ഡി.എഫ് സ്വതന്ത്രയായി വിജയിച്ച സിന്ധുവിനും മുൻ പ്രസിഡൻറ് വിമല സേതുമാധവനും നൽകാനാണ് ധാരണ. എന്നാൽ ഡി.സി.സി സെക്രട്ടറി വി. വേണുഗോപാലടക്കുള്ളവർ ഇതംഗീകരിച്ചിട്ടില്ല. ഇതുമൂലം ചർച്ചയിൽ പൂർണമായ തീരുമാനമായിട്ടില്ല. അതേസമയം, വിമതയായി മത്സരിച്ചതിന് കോൺഗ്രസിൽനിന്ന് ആറുവർഷത്തേക്ക് പുറത്താക്കിയ റജീനയെയും പാർട്ടി ചിഹ്നത്തിലല്ലാതെ ജയിച്ച യു.ഡി.എഫിലെ ഒരംഗത്തെയും കൂട്ടി ഭൂരിപക്ഷം തെളിയിച്ച് ഭരണം പിടിക്കാൻ എൽ.ഡി.എഫ് നേതൃത്വം ചരടു വലികൾ ശക്തമാക്കിയിട്ടുണ്ട്.
റജീന എൽ.ഡി.എഫിനൊപ്പം നിൽക്കുകയും എൽ.ഡി.എഫിന് ഭൂരിപക്ഷം തെളിയിക്കാനുമായില്ലെങ്കിൽ ടോസിട്ടാവും പ്രസിഡൻറിനെ തെരഞ്ഞടുക്കുക. അങ്ങനെയെങ്കിൽ പ്രതിപക്ഷത്തിരിക്കാൻ ഇരുകൂട്ടരും തയാറായിട്ടുണ്ട്. എന്തുവന്നാലും എസ്.ഡി.പി.ഐ, ബി.ജെ.പി സംഖ്യത്തിന് ഇരുകൂട്ടരും വഴങ്ങിെല്ലന്ന് നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.