കെയർ ഹോമിൽ ഫ്ലാറ്റ് കിട്ടിയിട്ടും താമസിക്കുന്നില്ല; ലഭിച്ചത് അനർഹർക്കെന്ന്
text_fieldsപഴയന്നൂർ: കല്ലേപ്പാടം കെയർ ഹോമിൽ സ്ഥിരതാമസമില്ലാതെ 15 വീടുകൾ. താക്കോൽ കൈപ്പറ്റി പിന്നീട് തിരിഞ്ഞുനോക്കാത്തവരും കൂട്ടത്തിലുണ്ട്. ലഭിച്ചത് അനർഹർക്കെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ഡിസംബറിലാണ് കെയർ ഹോം ഗുണഭോക്താക്കൾക്ക് കൈമാറിയത്. ആറുമാസമാകാറായിട്ടും സ്ഥിരതാമസക്കാരുടെ എണ്ണം 25 മാത്രം.
ചിലർ ഇടക്ക് വിരുന്നുവന്ന് ഒന്നോ രണ്ടോ ദിവസം തങ്ങി മടങ്ങുന്നവരുമുണ്ട്. പശുവിനെയും ആടിനെയും വളർത്തി ഉപജീവനം കഴിക്കുന്നവർക്ക് കെയർ ഹോമിൽ അതിനുള്ള സൗകര്യമില്ലാത്തതിനാൽ താമസിക്കാൻ വരാത്തവരുണ്ട്.
ക്രിമിനൽ പശ്ചാത്തലമുള്ളവർ താമസിക്കുന്നതിനാൽ സ്ഥിരമായി ഉണ്ടാകുന്ന അടിപിടിയും ബഹളങ്ങളും കാരണം ചിലർ ഇവിടെ താമസിക്കാൻ മടിക്കുന്നു. കെയർ ഹോമിന്റെ സംരക്ഷണം ആർക്കെന്ന കാര്യത്തിലും ഇപ്പോഴും വ്യക്തതയില്ല. പഞ്ചായത്തിന് നിരീക്ഷണച്ചുമതല കൈമാറിയിട്ടില്ലെന്ന് പ്രസിഡന്‍റ് പി.കെ. മുരളീധരൻ അറിയിച്ചു. എന്നാൽ, കെയർ ഹോം നിർമാണ ചുമതലയുണ്ടായിരുന്ന സഹകരണ വകുപ്പിനും നിലവിൽ സംരക്ഷണ ഉത്തരവാദിത്വമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.