അഞ്ച് രൂപയുടെ തൈ നട്ടു; വിളവെടുത്തത് 600 കിലോ കുമ്പളം
text_fieldsകൊടുങ്ങല്ലൂർ: അഞ്ച് രൂപയുടെ തൈ നട്ട് 600 കിലോഗ്രാം കുമ്പളം വിളവെടുത്ത് ക്ഷീര യുവ കർഷകനും കുടുബവും. മതിലകം േബാക്ക് പടിഞ്ഞാറ് കുഴികണ്ടത്തിൽ അബദുൽ കാദറിെൻറ മകൻ നൗഷാദാണ് കോവിഡ്കാലത്തെ കുമ്പളങ്ങയുടെ വിളവുത്സവമാക്കി മാറ്റിയത്.
ലോക്ഡൗണിെൻറ ആരംഭത്തിലാണ് ഭാര്യ ഷംല പാപ്പിനിവട്ടം ബാങ്ക് അഗ്രോ സർവിസ് സെൻററിൽനിന്ന് വാങ്ങിയ കുമ്പളം തൈ വീട്ടുവളപ്പിൽ നട്ടത്. ക്ഷീരകർഷ കുടുംബമായതിനാൽ വീട്ടുവളപ്പിൽ തന്നെയുള്ള മാടുക്കളുടെ ചാണകവും മൂത്രവും ആവശ്യത്തിന് നൽകി പരിചരിച്ചു.
ഒന്നരമാസം എത്തിയതോടെ ആദ്യം ഫലം നൽകി. പിന്നീട് ഇപ്പോഴും വിളവെടുപ്പ് തുടരുകയാണ്. ഇനിയും 100 കിലോയോളം പൊട്ടിക്കാനുണ്ട്. ജൈവവളം ചെയ്ത് ഉണ്ടാക്കിയ കുമ്പളം കിലോക്ക് 30 രൂപവെച്ചായിരുന്ന വിൽപന.
ഏഴ് മുതൽ 13 കിലോ വരെയായിരുന്നു ഒരോന്നിെൻറയും തൂക്കം. നാട് ഉറങ്ങുമ്പാൾ ജോലി ആരംഭിക്കുന്ന ഈ യുവ ക്ഷീരകർഷകൻ പകൽ വസ്ത്രാലയത്തിലെ സെയിൽസ്മാനാണ്. പുരയിടത്തിൽ മറ്റു കൃഷിയിനങ്ങളും ചെയ്തുവരുന്നുണ്ട്. ഭാര്യ ഷംലയോടൊപ്പം മറ്റു കുടുംബാംഗങ്ങളും കുടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.