കൈപിടിച്ച് നടത്തിയവർക്ക് കൈത്താങ്ങ്
text_fieldsമാള: അൽ അസ്ഹർ സെൻട്രൽ സ്കൂൾ മാള വയോജന ദിനത്തോടനുബന്ധിച്ച് കൈപിടിച്ച് നടത്തിയവർക്ക് കൈതാങ്ങാവുക എന്ന പേരിൽ 50 വയോജനങ്ങളെ ആദരിച്ചു. ചെയർമാൻ ഡോ.കെ.കെ. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.പി. പ്രസാദ്, വൈസ് ചെയർമാൻ സലാം തളിയത്ത്, സെക്രട്ടറി കെ.എം. ജലീൽ, ജോ.സെക്രട്ടറി എ.എ. താഹ എന്നിവർ സംസാരിച്ചു.
മാള: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ മാള യൂനിറ്റ് വയോജന ദിനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എസ്. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. മാള പള്ളി വികാരി റവ.ഫാ.ജോർജ്ജ് പാറേമൻ വയോജന ദിന സന്ദേശം നൽകി. നിർധനർക്കുള്ള ചികിത്സാധന സഹായ വിതരണം ജില്ല വൈസ് പ്രസിഡന്റ് ജോയ് മണ്ടകത്ത് നിർവഹിച്ചു. അന്നമനട ഗവ.ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫിസർ ഡോ.എൻ.എസ്. രേഖ വാർധക്യകാല ആരോഗ്യ പരിപാലന ക്ലാസ് നടത്തി. 80 വയസ് കഴിഞ്ഞ അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. എസ്. സോമസുന്ദരം, എ.കെ. സെലീന, ജോൺസൺ കണ്ണമ്പുഴ, എൻ.എൽ. ജേക്കബ്ബ്, പി.എം. സന്തോഷ്, കെ.ഒ. ഡേവിസ്, പി.എ. ദേവസിക്കുട്ടി എന്നിവർ സംസാരിച്ചു. 50 വയോജനങ്ങളെ ആദരിച്ചു.
കൊരട്ടി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കാടുകുറ്റി യൂനിറ്റ് ലോക വയോജന ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് പി.എൽ. ജോസ് അധ്യക്ഷത വഹിച്ചു. സർവിസ് പെൻഷൻ അംഗങ്ങളല്ലാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തെരഞ്ഞെടുക്കപ്പെട്ട അർഹരായ 30 രോഗികൾക്കുള്ള ധനസഹായം യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം എം. തുളസി നിർവഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ.ആർ. മനോജ്, രേഖ ദിലീപ്, സി.പി. അമ്പിളി, യൂനിറ്റ് സെക്രട്ടറി ആന്റണി അവരേശ്, ബ്ലോക്ക് സെക്രട്ടറി എം.എ. നാരായണൻ, കമ്മിറ്റി അംഗം പി.എം. ശശിധരൻ, രക്ഷാധികാരി സി.എൽ. കുര്യാക്കോസ്, സി.സി. ശാന്ത, ഇ.എസ്. സദാനന്ദൻ, എം.ആർ. കുട്ടൻ എന്നിവർ സംസാരിച്ചു.
ആമ്പല്ലൂർ: അളഗപ്പനഗര്‍ പഞ്ചായത്തും തണല്‍ സംഘടനയും കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് യൂനിയനും സംയുക്തമായി ആമ്പല്ലൂരിൽ വയോജനസംഗമം സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രന് എം.എല്‍. ഉദ്ഘാടനം ചെയ്തു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു.
തണല്‍ പ്രസിഡന്റ് സി.കെ. കൊച്ചുക്കുട്ടന്‍, പെന്ഷന് സംഘടന പ്രസിഡന്റ് ശാന്തകുമാരി, ജനപ്രതിനിധികളായ ജിജോ ജോണ്‍, പ്രിന്‍സി ഡേവിസ്, പി.കെ. ശേഖരന്, പി.എസ്. ദിനില്‍, സജന ഷിബു, അശ്വതി പ്രവീണ്‍, ഷൈലജ നാരായണന്, പി.എസ്. പ്രീജു, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുഭാഷ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സുധാകുമാരി എന്നിവര്‍ സംസാരിച്ചു.
ആമ്പല്ലൂർ: പുതുക്കാട് പഞ്ചായത്ത് 13ാം വാർഡ് തണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോജന ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഷാജു കാളിയേങ്കര, ഡോ. അരുൺദാസ് മേനോൻ, ലീലാ ഭായ്, കെ.ജെ. ജോജു, എം.ടി. മുരളി, എൻ.ഡി. ഇനാശു, വർഗീസ് പൂണത്ത് എന്നിവർ സംസാരിച്ചു.
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ഐ.എം.എ കേരള ഘടകത്തിന്റെ ആഹ്വാന പ്രകാരം ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയിൽ ആരംഭിച്ച വയോജന ക്ലിനിക്കിന്റെ ഉദ്ഘാടനം മാനേജിങ് ഡയറക്ടർ ഡോ. എം.ആർ. രാജീവ് നിർവഹിച്ചു. ഐ.എം.എ യൂനിറ്റ് പ്രസിഡന്റ് ഡോ. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഐ.എം.എ ഇമേജ് ജില്ല കോഓഡിനേറ്റർ ഡോ. ഹരീന്ദ്രനാഥ് പ്രഭാഷണം നടത്തി. മാനേജർ മുരളിദത്തൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.