ഒല്ലൂരിലെ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരം
text_fieldsഒല്ലൂര്‍: ഒല്ലൂര്‍ സെന്ററിലെ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരം. തൃശൂരിലേക്കുള്ള ബസ് സ്റ്റോപ് കുറച്ച് മുന്നോട്ടുനീക്കി കാത്തലിക് സിറിയന്‍ ബാങ്കിന് എതിര്‍വശത്തെ വീതികൂടിയ ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കും. വ്യാപാരസ്ഥാപനങ്ങൾ റോഡിലേക്ക് ഇറക്കി നിർമിച്ച ഭാഗങ്ങള്‍ കല്നടക്കാര്ക്കായി ഒഴിപ്പിച്ച് കൊടുക്കാനും എറണാകുളം ഭാഗത്തക്കുള്ള ബസുകള്‍ നിർത്തുന്നതിന് ബസ് ബേ തയാറാക്കാനും പൊലീസ് സ്റ്റേഷന് പിറകിലെ റോഡിലൂടെ വണ്‍വേ സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി.
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒല്ലൂർ എ.സി.പി പി.എസ്. സുരേഷ് വിളിച്ചുചേർത്ത യോഗത്തിലാണ് താൽക്കാലിക ക്രമീകരണത്തിന് ധാരണയായത്. ഒല്ലൂര്‍ വികസനം സംബന്ധിച്ച് കോർപറേഷന്റെയും പി.ഡബ്ല്യു.ഡിയുടെയും പദ്ധതികള്‍ നടപ്പാകുന്നത് വരെ എങ്ങിനെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകും എന്നതായിരുന്നു ആലോചന.
ബസ് ഉടമകളുടെ പ്രതിനിധി, ചുമട്ട് തൊഴിലാളികള്‍, ടാക്സി ഡ്രൈവര്‍മാര്‍, ടിപ്പര്‍ ലോറി ഉടമകളുടെ പ്രതിനിധി, വ്യാപാരികള്‍, ഭൂവുടമകള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തിൽ അഭിപ്രായങ്ങൾ പങ്കുവെച്ചു. തുടര്‍ന്നാണ് താൽക്കാലിക ക്രമീകരണത്തിന് ധാരണയായത്.
യോഗനിർദേശങ്ങൾ കേർപറേഷനില് സമര്‍പ്പിക്കും. യോഗത്തില്‍ സി.ഐ ബെന്നി ജേക്കബ്, കൗണ്‍സിലർമാരായ കരോളിന് ജെറിഷ്, സി.പി. പോളി, വ്യാപാരി വ്യവസായികളെ പ്രതിനിധീകരിച്ച് ബിജു എടക്കുളത്തൂര്‍, സൂനീഷ് ജോണ്സണ്, സ്ഥല ഉടമകളുടെ പ്രതിനിധിയായി ജോയ് പടിക്കല, എസ്.ഐ കെ.വി. വിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.