മാല പൊട്ടിക്കാന്‍ ശ്രമം; ബൈക്കില്‍നിന്ന് വീണ് വീട്ടമ്മക്ക് പരിക്ക്
text_fieldsRepresentation Image
ഒല്ലൂര്‍: ശനിയാഴ്ച രാത്രി 10.30ന് കുട്ടനെല്ലൂര്‍ സെന്റ് ജൂഡ് പള്ളിക്ക് സമീപം മാലപൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈക്കില്‍നിന്ന് വീണ് വീട്ടമ്മക്ക് ഗുരുതര പരിക്കേറ്റു. പടവരാട് കുളങ്ങര ഫ്രാന്‍സിസിന്റെ ഭാര്യ മേരിക്കാണ് (69) പരിക്കേറ്റത്. ഇവരെ ഒല്ലൂരിലെ ആക്ട്സ് പ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 10.30ന് വീട്ടിലേക്ക് പോകാനായി ബൈക്കിന് പിറകില്‍ യാത്രചെയ്യുമ്പോള്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ആള് മാലപൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ ബൈക്കില്‍നിന്നു വീണാണ് പരിക്കേറ്റത്. ആഭരണം നഷ്ടമായില്ല. എന്നാല്‍, ശനിയാഴ്ച രാത്രി തൈക്കാട്ടുശ്ശേരിയില്‍ ക്ഷേത്രത്തില്‍ തൊഴുത് സ്കൂട്ടറില്‍ മടങ്ങുന്ന തറയില്‍ വീട്ടില്‍ സജീഷിന്റെ ഭാര്യ നീതുവിന്റെ രണ്ടു പവന്റെ താലിമാലയാണ് ബൈക്കിലെത്തിയ ആള് കവര്‍ന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.