ക്രിസ്ത്യൻ മിഷണറിമാരുടെ സംഭാവനകൾ തമസ്കരിക്കാൻ ശ്രമമെന്ന് കത്തോലിക്കസഭ
text_fieldsതൃശൂർ: കേരളീയ നവോത്ഥാന ചരിത്രത്തിന് തിരിതളിച്ച ക്രിസ്ത്യൻ മിഷണറിമാരുടെ സംഭാവനകൾ തമസ്കരിക്കാൻ ശ്രമമെന്ന് കത്തോലിക്ക സഭ. ശ്രീനാരായണ ഗുരുവിെൻറ പേരിൽ ഓപൺ സർവകലാശാല ആരംഭിച്ചപ്പോൾ നവോത്ഥാന പ്രവർത്തനങ്ങളിലെ ക്രൈസ്തവ പങ്കാളിത്തം പലരും മറന്നെന്നും തൃശൂർ അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്ക സഭ' കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ തിടുക്കത്തിൽ ശ്രീനാരായണഗുരുവിെൻറ പേരിൽ സർവകലാശാല ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ നേട്ടങ്ങൾ മുന്നിൽക്കണ്ടാണ്. ഈഴവ വോട്ടിൽ കണ്ണ് നട്ടാണ് ഈ നീക്കം. ഗുരുവിെൻറ പേരിൽ സർവകലാശാല തുടങ്ങുന്നതിനെ ആർക്കും എതിർക്കാനാവില്ല.
എന്നാൽ, ശ്രീനാരായണഗുരുവിെൻറയും അയ്യൻകാളിയുടെയും അയ്യാ വൈകുണ്ഠരുടെയും പേരുകളാണ് നവോത്ഥാന ചരിത്രത്തിൽ കൊത്തിവെക്കേണ്ടതെന്നും ഇവരുടെ പേരിലാണ് സ്മാരകങ്ങൾ ഉയരേണ്ടതെന്നും ഈഴവരും മുസ്ലിം വിഭാഗങ്ങളും ഒരേ സ്വരത്തിൽ വാദിക്കുമ്പോൾ ചരിത്രം അപൂർണമാവുകയാണ്. അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽനിന്നും മോചിപ്പിക്കാൻ ഏെറ പരിശ്രമിച്ച ചാവറയച്ചന് വേണ്ടി സംസാരിക്കാൻ ഈഴവനുമില്ല, മുസ്ലിം ലീഗുമില്ല.
ഹാഗിയ സോഫിയ മോസ്കാക്കി മാറ്റിയപ്പോഴും ലീഗ് അതിൽ മതേതരത്വമാണ് കണ്ടത്. ചരിത്രത്തെ തമസ്കരിക്കാനാണവർക്കിഷ്ടം. ശ്രീനാരായണഗുരു ഓപൺ സർവകലാശാലയും അതിനുള്ള വേദിയായി. അവിടെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളയാളെ വി. സിയാക്കിയപ്പോൾ അതും ലീഗിന് മതേതതരത്വമായി. മന്ത്രി കെ. ടി. ജലീൽ നടത്തിയ നിയമനങ്ങൾ പരിശോധിച്ചാൽ അദ്ദേഹത്തിെൻറ സമുദായ സ്നേഹം വ്യക്തമാകുമെന്നും മുഖപത്രം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.