ലിൻസനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സഹായം തേടുന്നു
text_fieldsഒല്ലൂര്‍: ഒന്നര മാസം മുമ്പ് അപകടത്തിൽപെട്ട് ഓര്മ നഷ്ടപ്പെട്ട് ചികിത്സയില്‍ കഴിയുന്ന ലിന്‍സനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സന്മനസ്സുള്ളവരുടെ സഹായം തേടുകയാണ് ലിന്സെൻറ കുടുംബവും സുഹൃത്തുക്കളും. കഴിഞ്ഞ എപ്രില്‍ 22നാണ് സെൻറ് റാഫോല്‍ സ്കൂളിന് സമീപം വാടകക്ക് താമസിക്കുന്ന പറമ്പന്‍ വർഗീസിെൻറ മകന് ലിന്‍സനെ (30) ബൈക്ക് അപകടത്തില്‍പെട്ട് എലൈറ്റ് മിഷ്യന് ആശുപത്രിയില്‍ പ്രവേശിച്ചത്.
ഇന്നും അബോധാവസ്ഥയില്‍ തുടരുകയാണ്. എന്നാല്‍, ചികിത്സയിലൂടെ ഈ അവസ്ഥ ഭേദമാക്കാനാവുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചികിത്സക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ കുടുംബം പകച്ച് നില്‍ക്കുകയാണ്. ഇതു വരെയുള്ള ചികിത്സക്ക് സുഹൃത്തുക്കളും നാട്ടുകാരും വടക്കേ അങ്ങാടി വളയാഘോഷ സമിതിയും ചേര്‍ന്ന് സഹായിക്കുകയായിരുന്നു.
തൃശൂര്‍ മാര്‍ക്കറ്റിലെ കടയില്‍ ജോലി ചെയ്താണ് വർഗീസ് കുടുംബ ചെലവ് കണ്ടെത്തുന്നത്. ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കും വലിയൊരു സംഖ്യ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് റവന്യു മന്ത്രി കെ. രാജന് മുഖ്യ രക്ഷാധികാരിയായും കോര്പറേഷന് കൗണ്‍സിലര്‍ വർഗീസ് കണ്ടംകുളത്തി രക്ഷാധികാരിയുമായി ലിന്സെൻറ കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇതിന് വേണ്ടി ഒല്ലൂര്‍ പള്ളിക്ക് സമീപമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ ജോയൻറ് അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര്‍: 0533053000006828. ഐ.എഫ്.എസ്.സി കോഡ്: SIBL0000533.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.