അപകടത്തിലേക്ക് ചാഞ്ഞ് മരങ്ങൾ; പരിഹാരത്തിന് ഇനിയെത്ര കാക്കണം?
text_fieldsഒല്ലൂർ: നടത്തറ റോഡിൽ പടവരാട് കശുവണ്ടി ഫാക്ടറിക്ക് സമീപം മൂന്ന് വലിയ മരങ്ങൾ റോഡ് സൈഡിൽ ഉണങ്ങി നിൽക്കുന്നത് വാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുകയാണ്. ഉടൻ മരങ്ങൾ മുറിച്ചുമാറ്റി ജനങ്ങളുടെ ജീവന് സംരക്ഷണം വേണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
മരക്കൊമ്പ് പൊട്ടിവീണ് സൈക്കിൾ യാത്രികന് പരിക്ക്
വടക്കാഞ്ചേരി: മാവിൻകൊമ്പ് പൊട്ടി വീണ് പരിക്കേറ്റു. ശനിയാഴ്ച രാവിലെ പാർളിക്കാട്-മാമാട്ടി കുന്ന് റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കൂറ്റൻ മാവിന്റെ ശിഖരമാണ് പൊട്ടി റോഡിലേക്ക് പതിച്ചത്.
ഇതുവഴി സൈക്കിളിൽ വന്ന ആദിൽ (17) നാണ് പരിക്കേറ്റത്. ആദിലിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സീനിയർ സ്റ്റേഷൻ റെസ്ക്യൂ ഓഫിസർ ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാംഗങ്ങൾ പൊട്ടി വീണ മാവിൻകൊമ്പുകൾ മാറ്റി ഗതാഗത സഞ്ചാര യോഗ്യമാക്കി. ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും റോഡിലേക്ക് അപകട ഭീഷണി ഉയർത്തുന്ന മരചില്ലകൾ നീക്കം ചെയണമെന്ന നിർദ്ദേശമുണ്ടെങ്കിലും അധികൃതർ ചെവി കൊണ്ടില്ലെന്ന പരാതിയും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.