അവസാന ലാപ്പിൽ
text_fieldsവോട്ടർമാരെ നേരിൽ കണ്ട് രവീന്ദ്രനാഥ്
ചാലക്കുടി: തുറന്ന വാഹനത്തിലുള്ള പൊതുപര്യടനം സമാപിച്ചെങ്കിലും വിശ്രമമില്ലാതെ പ്രചാരണത്തിരക്കിലായിരുന്നു കഴിഞ്ഞ ദിവസവും പ്രഫ. സി. രവീന്ദ്രനാഥ്. പൊതുപര്യടനത്തിനിടെ സന്ദർശിക്കാൻ കഴിയാതിരുന്ന സ്ഥലങ്ങളിൽ നേരിട്ടെത്തി പിന്തുണ ഉറപ്പിക്കാനായിരുന്നു തിങ്കളാഴ്ച സമയം ചെലവഴിച്ചത്. ചരിത്രമുറങ്ങുന്ന മുസാഫിരിക്കുന്നിലെത്തിയ സ്ഥാനാർഥിയെ രാഷ്ട്രീയഭേദമന്യേ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ചേർന്നായിരുന്നു സ്വീകരിച്ചത്.
കർഷകനായ പാറയിൽ വീട്ടിൽ പി.എം. സലീം തന്റെ കൃഷിയിടത്തിലുണ്ടായ തണ്ണിമത്തൻ നൽകിയായിരുന്നു രവീന്ദ്രനാഥിനെ വരവേറ്റത്. പ്രായത്തിന്റെതായ അവശതകൾ മറന്നായിരുന്നു 73കാരിയായ തെരുവിൽ മുഹമ്മദിന്റെ ഭാര്യ കൊച്ചാമിന സ്ഥാനാർഥിയെ കാണാനും ആശംസകൾ അറിയിക്കാനും കാത്തുനിന്നത്. മുൻ ജില്ല പഞ്ചായത്ത് അംഗം ടി.സി. ഭാനുമതിയുടേത് ഉൾപ്പെടെയുള്ള ഏതാനും വീടുകളിലും സന്ദർശനം നടത്തി.
തുടർന്ന് കരൂപ്പടന്ന കയർ വ്യവസായ കേന്ദ്രത്തിലെത്തിയപ്പോഴും സ്ഥാനാർഥിക്ക് വലിയ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. എം.എം. മുകേഷ്, പി.ആർ. രതീഷ്, ചന്ദ്രിക ശിവരാമൻ, കെ. ഉണ്ണികൃഷ്ണൻ, സുരേഷ് പണിക്കശ്ശേരി, എ.യു. മുഹമ്മദ് തുടങ്ങിവർ സ്ഥാനാർഥിയോടൊപ്പം പങ്കെടുത്തു.
എറിയാട്ട് പര്യടനം പൂർത്തിയാക്കി ബെന്നി
ചാലക്കുടി: യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാന്റെ എറിയാട്ടെ പര്യടനം പൂർത്തിയായി. രാവിലെ അഴീക്കോട് കൊട്ടിക്കൽ ക്ഷേത്ര പരിസരത്തുനിന്നും തുടങ്ങിയ പര്യടനം എറിയാട്, എടവിലങ്ങ്, എസ്.എൻ. പുരം മണ്ഡലങ്ങളിലൂടെ യാത്ര ചെയ്ത് കോതപറമ്പിൽ സമാപിച്ചു. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി എത്തിയതോടെ മണ്ഡലം കൂടുതൽ തിരഞ്ഞെടുപ്പ് ആവേശത്തിലാണെന്ന് സ്ഥാനാർഥി ബെന്നി ബഹനാൻ പറഞ്ഞു.
ചൊവ്വാഴ്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക് കുന്നത്ത് നാട്ടിലെ പള്ളിക്കരയിൽ റോഡ് ഷോയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബെന്നി ബഹനാനിനായി ചാലക്കുടിയിൽ എത്തുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.
തീരദേശ റോഡ് ഷോയുമായി വി.എസ്. സുനിൽകുമാർ
തൃപ്രയാർ: എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാറിന്റെ തീരദേശ റോഡ് ഷോ എടമുട്ടം പാലപ്പെട്ടി ബീച്ച് പരിസരത്ത് എസ്. ശർമ ഉദ്ഘാടനം ചെയ്തു.
കെ.പി. രാജേന്ദ്രൻ, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, ഹാരിസ് ബാബു, സി.സി. മുകുന്ദൻ എം.എൽ.എ, പി.ആർ.വർഗീസ്, സി.ആർ. മുരളീധരൻ, മുൻ എം.എൽ.എ ഗീതാഗോപി, ടി.ആർ. രമേഷ് കുമാർ, യു.കെ. ഗോപാലൻ, ഷണ്മുഖൻ വടക്കും പറമ്പിൽ, പി.എസ്.പി. നസീർ, എം.സ്വർണലത, വി.ആർ. ബാബു, ഇ.കെ.തോമസ്, കിഷോർ വാഴപ്പുള്ളി, സുഭാഷ് വലപ്പാട്, ടി.എസ്. മധുസൂദനൻ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ.പി. സന്ദീപ് സ്വാഗതവും വി.ആർ. ഷജിത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.