ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിച്ചേക്കും
text_fieldsതൃശൂർ: ജില്ലയിൽ മഞ്ഞകാർഡുകാർക്കുള്ള (എ.എ.വൈ) ഓണക്കിറ്റ് വിതരണം വെള്ളിയാഴ്ചയും തുടങ്ങാനായില്ല. ഓണക്കിറ്റിലേക്കാവശ്യമായ സാധനങ്ങൾ എത്താതിരുന്നതാണ് കാരണം. ശനിയാഴ്ച മുതൽ വിതരണം തുടങ്ങാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പായസ പരിപ്പ്, നെയ്യ് ഉൾപ്പെടെയുള്ള ചില വിഭവങ്ങൾ കിട്ടാൻ വൈകിയതാണ് കിറ്റ് വിതരണം നീളാൻ കാരണം. പായസപ്പരിപ്പ് ഉള്ള ചില യൂനിറ്റുകളിൽനിന്ന് വിതരണം തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ സ്റ്റോക്ക് എത്തുമെന്ന് അധികൃതർ പറഞ്ഞു.
ജില്ലയിൽ ഓണക്കിറ്റ് വാങ്ങാൻ 51,497 പേരാണ് കാത്തിരിക്കുന്നത്. ഓണത്തിന് മുമ്പ് കിറ്റ് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. ശനിയാഴ്ചയും തിങ്കളാഴ്ചയുമാണ് ഇനി ശേഷിക്കുന്നത്. ഓണക്കിറ്റ് പാക്ക് ചെയ്ത് റേഷൻ കടകളിൽ എത്തിക്കാനും സാധനങ്ങൾ വിതരണം ചെയ്യാനുമുണ്ട്.
കിറ്റ് വിതരണം ഓണം കഴിഞ്ഞും നീണ്ടേക്കുമെന്നാണ് സൂചന. സപ്ലൈകോ ഔട്ട്ലറ്റുകളിൽനിന്ന് ലഭിച്ച സബ്സിഡി സാധനങ്ങൾ മാത്രമായിരുന്നു ഇത്തവണ ഇടത്തരക്കാർക്കുള്ള ഏക ആശ്രയം. അരിയുൾപ്പെടെ നിരവധി സാധനങ്ങൾക്ക് ഇക്കുറി വിലവർധിച്ചിട്ടുണ്ട്. പച്ചക്കറികൾക്കും വിലവർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.