ഡി.സി.സി ഓഫിസിന് മുന്നിൽ ഒറ്റയാൾ പ്രതിഷേധം
text_fieldsതൃശൂർ: കെ. മുരളീധരനെ കുരുതി കൊടുത്തവര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ ഡി.സി.സി ഓഫിസിന് മുമ്പില്‍ ഒറ്റയാള്‍ പ്രതിഷേധം. നാട്ടിക സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്ത്തകന് ഇസ്മായില്‍ അറയ്ക്കലാണ് പ്ലക്കാര്‍ഡുമായി വ്യാഴാഴ്ച പ്രതിഷേധിച്ചത്. കെ. മുരളീധരനെ കുരുതി കൊടുത്ത ടി.എൻ. പ്രതാപനും ജോസ് വള്ളൂരും രാജിവെക്കുക, പ്രതാപനെ കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുക തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
അതേസമയം, മുരളീധരന്റെ തോൽവി കോൺഗ്രസിൽ സൃഷ്ടിച്ച പ്രശ്നങ്ങളുടെ ബഹിർസ്ഫുരണം വ്യാഴാഴ്ചയും പ്രകടമായി. നഗരത്തിൽ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡി.സി.സി ഓഫിസ് പരിസരത്തും മറ്റിടങ്ങളുമായി പതിച്ച പോസ്റ്ററിൽ ‘ടി.എൻ. പ്രതാപൻ, ജോസ് വള്ളുർ, എം.വി. വിൻസെന്റ്, അനിൽ അക്കര, ഐ.പി. പോൾ എന്നിവർ പാർട്ടിയെ ചതിച്ചവർ’എന്നാണ് പറയുന്നത്. ‘സേവ് കോൺഗ്രസി’ന്റെ പേരിലാണ് പോസ്റ്റർ.
സമരം നടത്തിയ വ്യക്തിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസ്
തൃശൂര്‍: ഡി.സി.സി ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയ വ്യക്തിയെ പാര്‍ട്ടിയില്‍നിന്ന് മുമ്പ് പുറത്താക്കിയതാണെന്ന് ജില്ല കോണ്‍ഗ്രസ് കമിറ്റിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണന്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ 2021 ല്‍ ഇസ്മയിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇസ്മയിലിന് പാര്‍ട്ടിയുമായി യാതൊരുവിധ ബന്ധവുമില്ല.
തൃശൂര്‍ പാര്‍ലമെന്റിലെ മണ്ഡലത്തിലെ 1275 ബൂത്തുകളില്‍ ഓരോ മുതിര്‍ന്ന നേതാവിനും ചുമതല നല്കി. സ്വന്തം ബൂത്തിലെ വോട്ടുകളുടെ ലീഡിനെ സംബന്ധിച്ച് ഓരോ നേതാവും മറുപടി പറയാന്‍ ബാധ്യസ്ഥനായിരിക്കെ തിരഞ്ഞെടുപ്പ് പരാജയം മൂന്നോ നാലോ വ്യക്തികളുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ല. യു.ഡി.എഫ് നേതാക്കളെ അധിക്ഷേപിക്കാനും കല്ലെറിയാനും നേതൃത്വം കൊടുക്കുന്നവര്‍ ‘പാപം ചെയ്യാത്തവര്‍’ആകട്ടേയെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.