രണ്ടര മണിക്കൂർ കൊണ്ട് സഹോദരനെ 'പുലിയാക്കി' ശ്രേയ
text_fieldsചിത്രരചന മത്സരത്തിന് സഹോദരി കാൻവാസാക്കിയത് സഹോദരെൻറ ശരീരം. ശരീര കാൻവാസിൽ വിരിഞ്ഞത് തൃശൂരിെൻറ സ്വന്തം പുലിയും. പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിൽ ഓണാഘോഷത്തിെൻറ ഭാഗമായി നടന്ന ഓൺലൈൻ ചിത്രരചന മത്സരത്തിലാണ് അഞ്ചാം ക്ലാസുകാരൻ ശ്രീറാമിെൻറ ശരീരത്തിൽ പ്ലസ് വൺ വിദ്യാർഥിയായ സഹോദരി ശ്രേയ പുലി വേഷം വരച്ചത്. വീടിെൻറ ടെറസിന് മുകളിൽ രണ്ടര മണിക്കൂർ കൊണ്ടാണ് സഹോദരനെ ശ്രേയ പുലിയാക്കിയത്.
സ്കൂളിലെ ഓണാഘോഷ മത്സരത്തിലാണ് സഹോദരങ്ങൾ കസറിയത്. പുലിക്കളി മത്സരത്തിനുള്ള സഹോദരനെ 'പുലിയാക്കി'ചിത്രരചന മത്സരത്തിൽ സഹോദരി തിളങ്ങിയപ്പോൾ പുലിയായി മാറിയ സഹോദരനും തകർത്താടി. ഇതോടെ ഐ.സി.ഐ.സി.ഐ തൃശൂർ ബ്രാഞ്ച് മാനേജർ ജയചന്ദ്രെൻറയും ഒറ്റപ്പാലം എൻ.എസ്.എസ് കോളജിലെ ലെക്ചറർ സജിതയുടെയും മക്കളായ ശ്രേയയും ശ്രീറാമും ഓണാഘോഷ മത്സരം തങ്ങളുടേതാക്കി.
പുലിവേഷം കെട്ടാൻ ഏറെ തുക വേണ്ടിവരുന്ന സാഹചര്യത്തിലാണ് അക്രിലിക് മാധ്യമത്തിൽ ശ്രേയ സഹോദരെൻറ ശരീരത്തിൽ പുലിയെ വരച്ചത്. ആദ്യം വിമ്മിട്ടം ഉണ്ടായെങ്കിലും ഉണങ്ങിയതോടെ കാര്യങ്ങൾ അനുകൂലമായി. പുലിയെ വരക്കുന്നത് വിഡിയോയിൽ ചിത്രീകരിച്ച് ഓൺലൈനിലൂടെ സ്കൂൾ അധികൃതർക്ക് നൽകിയതോടെ വൈറലാവുകയും ചെയ്തു. ഓൺലൈൻ വഴിയാണ് ശ്രേയ ചിത്ര രചന പഠിച്ചത്. മതാവ് സജിതയിൽ നിന്നാണ് വരയുടെ ബാലപാഠം പഠിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.