ചായക്കും ചായക്കടക്കും രാഷ്ട്രീയമില്ല
text_fieldsതൃശൂർ: വ്യാഴാഴ്ച കിഴക്കുംപാട്ടുകരയിലെ തോമേട്ടെൻറ ചായക്കടയിൽ ചായകുടിക്കാനെത്തിയവരെല്ലാം അത്ഭുതപ്പെട്ടു. ചായ കുടിച്ചു കഴിഞ്ഞ് കാശ് നീട്ടിയവരോട് തോമേട്ടൻ പറഞ്ഞു... വേണ്ട... ഇന്ന് നമ്മുടെ ഉമ്മൻചാണ്ടി സാറിെൻറ അമ്പതാം പിറന്നാളാഘോഷാണ് (നിയമസഭാംഗത്വത്തിെൻറ സുവർണജൂബിലിക്ക് തോമേട്ടൻ അത്രയേ പറയൂ). അതുകൊണ്ട് ഇന്ന് ഫ്രീയാണ്... തോമേട്ടെൻറ ചെറിയ ചായക്കടയിലെത്തിയവരോടെല്ലാം ഇതായിരുന്നു മറുപടി. ചായയും ചെറുകടിയും സൗജന്യമായിരുന്നു.
പ്രദേശത്തെ ഉമ്മൻചാണ്ടിയുടെ ശിഷ്യനും കോൺഗ്രസ് നേതാവുമായ കെ.ജെ. റാഫിയുടെ സഹായത്തോടെയായിരുന്നു സൗജന്യമായി ചായയും ചെറുകടിയുമൊരുക്കിയത്. കിഴക്കുംപാട്ടുകരയിലുള്ളവർ കക്ഷിരാഷ്ട്രീയഭേദമില്ലാതെ ചായകുടിക്കാനെത്തി സൊറ പറഞ്ഞിരിക്കുന്ന, വർഷങ്ങളുടെ പഴക്കമുള്ള സുഹൃദ് വേദിയാണ് ഈ ചായക്കട. ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണജൂബിലി ദിവസം കെ.ജെ. റാഫി യുടെ നേതൃത്വത്തിൽ നാട്ടിൽ ആഘോഷം നടത്താൻ തീരുമാനിച്ചതോടെ തോമേട്ടെൻറ ചായക്കടയെയും ഭാഗമാക്കി.
വൈകീട്ട് സുവർണജൂബിലി ആഘോഷങ്ങളുടെ തത്സമയ സംപ്രേഷണം കിഴക്കുംപാട്ടുകരയിലെ ഡിവിഷൻ കൗൺസിലറുടെ ഓഫിസിൽ നടന്നു. നാടകകൃത്ത് സി.എൽ. ജോസ് സ്വിച്ച് ഓൺ ചെയ്തു. കൗൺസിലർ ബി. ഗീത അധ്യക്ഷത വഹിച്ചു. കെ.ജെ. റാഫി ആമുഖ പ്രസംഗം നടത്തി. ഡോ. കെ.എം. ഫ്രാൻസീസ്, ഹരി നൊട്ടത്ത്, പോൾ മേക്കാട്ടുകുളം, ലൂയി ജോസ് എന്നിവർ സംസാരിച്ചു. തോമസ് ആലപ്പാടൻ, ഷാജി വടക്കൻ, പി.എം. ഷാജി, ഡേവീസ് പുളിക്കൻ, സി.എൻ. കണ്ണൻ, പി.ആർ. രവി, പ്രാൻസീസ് കണ്ണമ്പുഴ, കെ.വി. ശ്രീകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.