Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാഭവൻ മണി പാർക്കിൽ...

കലാഭവൻ മണി പാർക്കിൽ ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കുന്നു

text_fields
bookmark_border
കലാഭവൻ മണി പാർക്കിൽ ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കുന്നു
cancel

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യു​മാ​യി സ​ഹ​ക​രി​ച്ച് 30 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്കി​ൽ ഓ​പ്പ​ൺ ജിം​നേ​ഷ്യം നി​ർ​മി​ക്കാ​ൻ ചാ​ല​ക്കു​ടി ല​യ​ൺ​സ് ക്ല​ബി​ന് പ​ദ്ധ​തി.

ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഭ​വ​ന​ര​ഹി​ത​ർ​ക്ക് 10 വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​ക​ൽ, വൃ​ക്ഷ​ത്തൈ വി​ത​ര​ണം, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യൂ​നി​ഫോം വി​ത​ര​ണം, യു​വ​ജ​ന ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​ക​ൾ, സ​മൂ​ഹ വി​വാ​ഹം, അ​ർ​ബു​ദ നി​ർ​ണ​യ ക്യാ​മ്പു​ക​ൾ എ​ന്നി​വ ന​ട​പ്പാ​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്കു​മാ​യി എ​ജു​ക്കേ​ഷ​ൻ എ​ക്സ്പോ​യും സെ​മി​നാ​റു​ക​ളും ഒ​രു​ക്കു​ക​യും ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം മു​ൻ മ​ൾ​ട്ടി​പ്പി​ൾ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും അ​ബാ​ദ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ റി​യാ​സ് അ​ഹ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പാ​സ്റ്റ് മ​ൾ​ട്ടി​പ്പി​ൾ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ഗ്ലോ​ബ​ൽ ലീ​ഡ​ർ​ഷി​പ് കോ ​ഓ​ഡി​നേ​റ്റ​റു​മാ​യ‍ സാ​ജു പാ​ത്താ​ട​ൻ, ജോ​ർ​ജ് ഡി. ​ദാ​സ് എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട ആ​ദി​വാ​സി യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ത്തു​ന്ന​തി​ന് ധ​ന​സ​ഹാ​യം ന​ൽ​കാ​നു​ള്ള ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ക​ൺ​വീ​ന​റും ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യ വി.​ജെ. ജോ​ജി​ക്ക് കൈ​മാ​റി. മു​ൻ പ്ര​സി​ഡ​ന്റ് ഹാ​രി ജെ. ​മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല യൂ​ത്ത് എം​പ​വ​ർ​മെ​ന്റ് ചെ​യ​ർ​മാ​ൻ ജോ​സ് മൂ​ത്തേ​ട​ൻ, റീ​ജ​ന​ൽ ചെ​യ​ർ​പേ​ഴ്സ​ൻ അ​ല​ക്സ് പ​റ​ക്കാ​ട​ത്ത്, സോ​ൺ ചെ​യ​ർ​പേ​ഴ്സ​ൻ ലീ​ന വ​ർ​ഗീ​സ്, നീ​ത ഡേ​വി​സ്, മു​ൻ സെ​ക്ര​ട്ട​റി എ​ബി ചാ​ക്കോ, സെ​ക്ര​ട്ട​റി ജീ​സ​ൻ ചാ​ക്കോ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡേ​വി​സ് ക​ല്ലി​ങ്ങ​ൽ (പ്ര​സി), ജീ​സ​ൻ ചാ​ക്കോ (സെ​ക്ര), വി.​എ​സ്. സാ​ന്ദീ​പ് (ട്ര​ഷ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി സ്ഥാ​ന​മേ​റ്റു.

ലേ​ഡീ​സ് സ​ർ​ക്കി​ൾ: സ്റ്റാ​റി പോ​ൾ (പ്ര​സി), മെ​റീ​ന ആ​ൽ​ബി​ൻ (സെ​ക്ര), പേ​ൾ ജീ​ജോ (ട്ര​ഷ). ലി​യോ സ​ർ​ക്കി​ൾ: ആ​ല​ൻ എ​ബി (പ്ര​സി), ജെ​ന്നി​ഫ​ർ ജീ​സ​ൺ (സെ​ക്ര), എ​റി​ക് ഡേ​വി​സ് (ട്ര​ഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalabhavan Mani Parkopen gymnasium
News Summary - open gymnasium is being set up at Kalabhavan Mani Park
Next Story