സാദിഖലി ശിഹാബ് തങ്ങൾ തൃശൂർ ജില്ല ഖാദിയായി ചുമതലയേറ്റു
text_fieldsവടക്കേക്കാട്: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ കീഴിലെ സുന്നി മഹല്ല് ഫെഡറേഷൻ തൃശൂർ ജില്ല കമ്മിറ്റിയും പോഷക സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച ബൈഅത്ത് സംഗമത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ജില്ല ഖാദിയായി ചുമതലയേറ്റു.
തൊഴിയൂർ ദാറുറഹ്മയിൽ ജംഇയ്യതുൽ ഉലമ സംസ്ഥാന സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എൻ. അബ്ദുൽ ഖാദർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാർ ഖാദിയെ സ്ഥാനവസ്ത്രം അണിയിച്ചു. ജില്ലയിലെ 200 മഹല്ല് പ്രതിനിധികൾ ബൈഅത്ത് ചെയ്തു.
സമസ്ത മുശാവറ അംഗം ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി മുഖ്യപ്രഭാഷണം നടത്തി. എസ്.എം.എഫ് ജില്ല ട്രഷറർ ഡോ. സി.കെ. കുഞ്ഞി തങ്ങൾ, പി.ടി. കുഞ്ഞുമുഹമ്മദ് മുസ്ലിയാർ, എ.വി. അബൂബക്കർ ഖാസിമി, ഹംസ ബിൻ ജമാൽ റംലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.