സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: സ്വർണക്കടത്ത് സംഘത്തിനും ഹവാല നെറ്റ്വർക്കിനും വേണ്ടി
text_fieldsതൃശൂർ: കൊരട്ടിയിലെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചത് ഹവാല നെറ്റ്വര്‍ക്കിനും സ്വർണക്കടത്ത് സംഘത്തിനും വേണ്ടിയെന്ന് കണ്ടെത്തൽ. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 14 ഇടങ്ങളിലായി സമാന്തര എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിച്ചുവെന്നും കണ്ടെത്തി. നേരത്തേ കോഴിക്കോട്ട് അറസ്റ്റിലായവരുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതികളെ സഹായിച്ചവരെപ്പറ്റിയും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംവിധാനം ഉപയോഗിച്ചോയെന്നും പരിശോധിക്കും. കേസിൽ കൂടുതല്‍ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് കൊരട്ടിയിൽ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആളൂർ സ്വദേശി ഹകീം, അങ്കമാലി സ്വദേശി നിധിൻ, മഞ്ചേരി സ്വദേശി റിഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽനിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളടക്കം പൊലീസ് പിടിച്ചെടുത്തു.
മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും കേസ് വ്യാപിച്ചുകിടക്കുന്നതിനാൽ അന്വേഷണം മറ്റ് ഏജൻസികൾക്ക് കൈമാറിയേക്കും. എക്‌സ്‌ചേഞ്ച് പ്രവർത്തനം നിയന്ത്രിച്ചിരുന്നത് വിദേശ രാജ്യങ്ങളിൽനിന്നാണെന്നാണ് സംശയിക്കുന്നത്. ഡൽഹി ഇൻറലിജൻസ് ഉൾെപ്പടെ പല വിഭാഗങ്ങളും തൃശൂർ എറണാകുളം പൊലീസുമായി ബന്ധപ്പെട്ടു. കൊയിലാണ്ടിയിൽ സ്വർണക്കടത്ത് കാരിയറെ തട്ടിക്കൊണ്ടുപോയവർ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. കൊച്ചിയിലും തൃശൂരിലും കണ്ടെത്തിയ സമാന്തര എക്‌സ്‌ചേഞ്ചുകൾ പരസ്പരം ബന്ധമുള്ളതാണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. പിടികൂടിയ സിം കാർഡ് അടക്കമുള്ളവയിൽനിന്നും ഉപകരണങ്ങളിൽനിന്നും പ്രധാന തെളിവുകൾ ലഭിക്കുമെന്നാണ് പൊലീസിെൻറ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.