മകെൻറ ഡിസൈനിൽ പാറമേക്കാവിന് പന്തലൊരുക്കാൻ സെയ്തലവി
text_fieldsതൃശൂർ: പ്രതീക്ഷയുടെ നല്ല നാളുകളെത്തുമെന്ന് കരുതി ദിനമെണ്ണി ദുരിത പൂർണമായ ഒരുവർഷം കഴിച്ചുകൂട്ടുകയായിരുന്നു തൃശൂർ പൂരത്തിെൻറ തിരുവമ്പാടി വിഭാഗം പന്തൽച്ചുമതലക്കാരനായ ചെറുതുരുത്തി മാളിയേക്കൽ എം.എ. സെയ്തലവി. 13 വർഷമായി ഇദ്ദേഹത്തിനാണ് പന്തൽച്ചുമതല. മറ്റ് പണികൾ അറിയാത്തതിനാൽ കാത്തിരിപ്പ് മാത്രമേ കോവിഡ് സമയത്ത് നിർവാഹമുണ്ടായിരുന്നുള്ളൂവെന്ന് സെയ്തലവി പറയുന്നു.
ഇത്തവണ തൃശൂർ പൂരമുൾപ്പെടെ ആഘോഷങ്ങൾ വീണ്ടും നടത്തുന്നുവെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചു. സീസണിലെ ആദ്യം നെന്മാറ-വല്ലങ്ങി വേലയായിരുന്നു. വൻ പന്തൽ ഒഴിവാക്കി പേരിന് മാത്രമുള്ള സാധാരണ പന്തലായിരുന്നു ഇട്ടത്.
അതിന് ശേഷമായിരുന്നു തൃശൂരിൽ തിരുവമ്പാടി വിഭാഗത്തിെൻറ രണ്ട് പന്തലുകൾ ഏറ്റെടുത്ത് പണി തുടങ്ങിയത്. 21ന് സാമ്പിൾ ദിനത്തിലാണ് സ്വിച്ച്ഓൺ. അതിന് മുമ്പ് പണി തീർക്കാനായി തീവ്രശ്രമത്തിലാണ് സെയ്തലവിയും പന്തൽ ജോലിക്കാരും. ആർകിടെക്ചർ കോഴ്സ് പൂർത്തിയാക്കിയ മകൻ ഹൈദർ അലിയുടെ ഡിസൈനിലാണ് പന്തൽ നിർമിക്കുന്നത്. ലൈറ്റ് ഉൾപ്പെടെ പണികൾക്കായി 35 പേരാണ് തൃശൂർ റൗണ്ടിലെ നായ്ക്കനാൽ- നടുവിലാൽ പന്തലിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.