രോഗികൾ പടിക്കുപുറത്ത്; അത്യാഹിത വിഭാഗത്തിൽ കാറുകൾ
text_fieldsപുത്തൻചിറ ഗവ. ആശുപത്രി അത്യാഹിത വിഭാഗത്തിൽ പാർക്ക് ചെയ്ത വാഹനങ്ങൾ
മാള: പുത്തൻചിറ ഗവ. ആശുപത്രി പുനർ നിർമാണത്തിന്റെ പേരിൽ അടച്ച അത്യാഹിത വിഭാഗം തുറന്ന് നൽകണമെന്നാവശ്യം.
ഇവിടെ ഡോക്ടർമാരുടെ ഉൾപ്പെടെയുള്ളവർ കാർ പാർക്കിങ്ങിനായി ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. കെട്ടിടത്തിന്റെ തെക്ക് വശത്തുള്ള പുതിയ ബിൽഡിങ്ങിലേക്ക് ഒ.പി മാറ്റി. രോഗിയുമായി എത്തുന്നവരുടെ വാഹനങ്ങൾ അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ല.
ജീവനക്കാരുടെ വാഹനങ്ങൾ, ഉപയോഗമില്ലാത്ത ആംബുലൻസ് ഷെഡിൽ പാർക്ക് ചെയ്യണമെന്നും ഡോക്ടർമാരുടെ കാറുകൾ ക്വാർട്ടേഴ്സുകളിലേക്ക് മാറ്റിയിടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അധികൃതർ അടിയന്തര പരിഹാരം കാണണമെന്ന് പൊതുപ്രവർത്തകൻ പി.സി. ബാബു ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.