Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2020 12:25 PM IST Updated On
date_range 15 Sept 2020 12:25 PM ISTഎസ്.െഎയുടെ കാലിൽ കാർ കയറ്റിയെന്ന കേസ്; പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു
text_fieldsbookmark_border
പാവറട്ടി: പുവ്വത്തൂരിൽ നോ പാർക്കിങ് ഏരിയയിൽ കർ നിർത്തിയിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ എസ്.ഐയുടെ കാലിൽ കാർ കയറ്റുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്ന കാരണത്തിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു.
രണ്ടാഴ്ച മുമ്പ് വെൻമനാട് കുപ്പത്ത് ബഷീറാണ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്നും പൊലീസ് അപമര്യാദയായി പെരുമാറിയെന്നും കാണിച്ച് കമീഷന് പരാതി നൽകിയത്.
സംഭവത്തിൽ അറസ്റ്റ് ചെയ്ത ബഷീറിന് കൊടുങ്ങല്ലൂർ മുൻസിഫ് കോടതി ജഡ്ജി ഇടക്കാല ജാമ്യം അനുവദിച്ചങ്കിലും പിന്നീട് ജാമ്യം റദ്ദാക്കി. വീണ്ടും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത ബഷീറിന് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story