നീരാടുവാൻ.... നിളയിൽ നീരാടുവാൻ....
text_fieldsപാവറട്ടി: വെങ്കിടങ്ങ് കണ്ണോത്ത് ചെമ്മീൻ ചാലിൽ അപൂർവയിനത്തിൽപെട്ട ദേശാടന പക്ഷികളായ കൂട്ടുകൾ നീരാട്ടിനിറങ്ങിയത് കൗതുകകാഴ്ചയായി. നമ്മുടെ നാട്ടിൽ ചളി കോഴി എന്നും അറിയപ്പെടുന്ന ഇവയുടെ ആറംഗ സംഘമാണ് വിരുന്നെത്തിയത്. കടും ചുവപ്പുനിറമുള്ള കണ്ണുകളും വെള്ള നിറമുള്ള കൊക്കുകളും നെറ്റിയിൽ വരയോട് കൂടിയ ഇവയുടെ സൗന്ദര്യം ആരെയും ആകർഷിക്കുന്നതാണ്. യൂറോപ് ഏഷ്യ, ആസ്ട്രേലിയ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലും ഇവ നിറ സാന്നിധ്യമാണ്.
ചെറുമത്സ്യങ്ങളാണ് പ്രധാന ഭക്ഷണം. ജനവാസമില്ലാത്ത ആഴം കുറഞ്ഞ ജലാശയങ്ങൾക്കു മുകളിൽ പുല്ലുകൊണ്ട് കൂടുകൂട്ടിയാണ് ഇവർ മുട്ടയിടുന്നത്. വിരിഞ്ഞുവരുന്ന എല്ലാ കുഞ്ഞുങ്ങളും പൂർണ വളർച്ച എത്താറില്ല. ഭക്ഷണത്തിന്റെ അഭാവം മൂലം കുഞ്ഞുങ്ങളെ തന്നെ ഭക്ഷണം ആക്കുന്ന സ്വഭാവമാണ്. കാലാവസ്ഥ വ്യതിയാനം മൂലം ഇവയുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. രണ്ടുമുതൽ 10 വരെ ഉള്ള കൂട്ടങ്ങളായാണ് ഇവയെ കാണുന്നത്. ഫുലിക്ക എന്നാണ് ശാസ്ത്രീയ നാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.