Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീച്ചി: ഷട്ടര്‍ ഇനിയും...

പീച്ചി: ഷട്ടര്‍ ഇനിയും താഴ്​ത്താനായില്ല, ശ്രമം തുടരുന്നു

text_fields
bookmark_border
പീച്ചി: ഷട്ടര്‍ ഇനിയും താഴ്​ത്താനായില്ല, ശ്രമം തുടരുന്നു
cancel

പീച്ചി: ഡാമി​െൻറ എമര്‍ജന്‍സി ഷട്ടര്‍ താഴ്​ത്താനുള്ള ശ്രമം ഇനിയും വിജയിച്ചില്ല. വെള്ളം ഇപ്പോഴും നിറഞ്ഞ് ഒഴുകുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് വേണ്ടി ജനറേറ്ററിലേക്കുള്ള പൈപ്പിലൂടെ വെള്ളം കടത്തിവിട്ടത്. എന്നാല്‍, ഇതി​െൻറ വാള്‍വ്​ കേടായതോടെ വെള്ളം ജനറേറ്റര്‍ മുറിയിലെക്കും പരിസരത്തേക്കും തള്ളിവന്നതോടെ കൂടുതല്‍ പ്രശ്‌നമായി. ഇതോടെയാണ് അടിയന്തരമായി എമര്‍ജന്‍സി ഷട്ടര്‍ താഴ്ത്തി വെള്ളം നിയന്ത്രിക്കാനുള്ള ശ്രമം ആരംഭിച്ചത്.

നാവികസേനാ അംഗങ്ങളും ഡൈവിങ്​ സര്‍വിസിലെ അംഗങ്ങളും എത്തി ഷട്ടര്‍ താഴ്​ത്താന്‍ തിങ്കളാഴ്ച തന്നെ ശ്രമം തുടങ്ങി. ആദ്യമായി ഷട്ടറിലേക്കുള്ള പൈപ്പ് ലൈനില്‍ കുടുങ്ങിക്കിടന്നിരുന്ന മരങ്ങള്‍ മുറിച്ച് മാറ്റി.

ഷട്ടറി​െൻറ തൂക്കം വർധിപ്പിച്ച് താഴ്ത്താനുള്ള ശ്രമത്തി​െൻറ ഭാഗമായി ഇരുമ്പ്് റെയിലുകള്‍ വെല്‍ഡ് ചെയ്ത് തൂക്കം കൂട്ടി കുറച്ച് താഴ്ത്താന്‍ കഴിഞ്ഞെങ്കിലും ബാക്കി ഭാഗത്ത് വെള്ളത്തി​െൻറ സമ്മർദം കൂടുതല്‍ ഉള്ളതിനാല്‍ ശ്രമം വിജയിച്ചില്ല. ഷട്ടറി​െൻറ തൂക്കം കൂട്ടുന്നതിനായി കൂടുതല്‍ ഇരുമ്പ്​ റെയിലുകള്‍ വെല്‍ഡ് ചെയ്ത് പിടിപ്പിക്കാനുള്ള ശ്രമങ്ങളും ലക്ഷ്യം കണ്ടില്ല. വൈകീട്ടും നാവികസേനയുടെ ശ്രമം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peechi damthrissur news
Next Story