Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോ​ദി​യെ ജ​നം...

മോ​ദി​യെ ജ​നം ചോ​ദ്യം​ചെ​യ്യും -കെ. ​സു​ധാ​ക​ര​ൻ

text_fields
bookmark_border
k sudhakaran
cancel
camera_alt

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യമായി ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ സംഘടിപ്പിച്ച നൈറ്റ് മാർച്ച്

തൃ​ശൂ​ർ: സ​ത്യം വി​ളി​ച്ചു​പ​റ​ഞ്ഞ​തി​ന്റെ പേ​രി​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ ജ​യി​ലി​ൽ അ​ട​ച്ചാ​ലും ആ ​ജ​യി​ല​ഴി​ക​ൾ താ​നേ തു​റ​ക്കു​മെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. കോ​ൺ​ഗ്ര​സ് രാ​ജ്യ​ത്ത് വ​ള​ർ​ത്തി​യെ​ടു​ത്ത ബ​ഹു​സ്വ​ര​ത​യെ ത​ക​ർ​ക്കാ​ൻ ന​രേ​ന്ദ്ര മോ​ദി ശ്ര​മി​ച്ചാ​ൽ രാ​ജ്യ​ത്തെ ജ​നം അ​ത് ചോ​ദ്യം ചെ​യ്യും.

രാ​ജ്യ​ത്തി​ന്റെ സ​മ്പ​ത്ത് കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് വി​റ്റു തു​ല​ക്കു​ന്ന​തി​നെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി ചോ​ദ്യം ചെ​യ്ത​ത്. കോ​ൺ​ഗ്ര​സ് ഊ​ട്ടി​വ​ള​ർ​ത്തി​യ ബ​ഹു​സ്വ​ര​ത​യെ​യും ജ​നാ​ധി​പ​ത്യ​ത്തെ​യും മ​തേ​ത​ര​ത്വ​ത്തെ​യും ത​ക​ർ​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ തു​നി​യു​ന്ന​തി​നെ​തി​രെ​യാ​ണ് രാ​ഹു​ൽ സം​സാ​രി​ച്ച​ത്.

രാ​ഹു​ൽ ഗാ​ന്ധി സം​സാ​രി​ക്കു​ന്ന​ത് സ്നേ​ഹ​ത്തി​ന്റെ ഭാ​ഷ​യാ​ണെ​ന്നും അ​ത് മ​ന​സ്സി​ലാ​ക്കാ​ൻ മോ​ദി​ക്കാ​വി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ നൈ​റ്റ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സു​ധാ​ക​ര​ൻ.

ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി​മാ​രാ​യ ടി.​എ​ൻ. പ്ര​താ​പ​ൻ, ബെ​ന്നി ബ​ഹ​നാ​ൻ, ര​മ്യ ഹ​രി​ദാ​സ്, ടി.​ജെ സ​നീ​ഷ്‌​കു​മാ​ർ എം.​എ​ൽ.​എ, എം.​പി. വി​ൻ​സെ​ന്റ്, അ​നി​ൽ അ​ക്ക​ര, എം.​പി. ജാ​ക്സ​ൺ, അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്, സു​നി​ൽ അ​ന്തി​ക്കാ​ട്, രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, സി.​എ​സ്. ശ്രീ​നി​വാ​സ്, ഷാ​ജി കോ​ട​ങ്ക​ണ്ട​ത്, ജോ​ൺ ഡാ​നി​യേ​ൽ, എ. ​പ്ര​സാ​ദ്, സി.​സി. ശ്രീ​കു​മാ​ർ, കെ.​ബി. ശ​ശി​കു​മാ​ർ, ഐ.​പി. പോ​ൾ, സി.​ഒ. ജേ​ക്ക​ബ്, നി​ജി ജ​സ്റ്റി​ൻ, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​എ​ഫ്. ഡൊ​മി​നി​ക്, കെ.​എ​ച്ച്. ഉ​സ്മാ​ൻ​ഖാ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ൽ​നി​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്റെ​യും ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​രി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച മാ​ർ​ച്ച് സ്വ​രാ​ജ് റൗ​ണ്ട് ചു​റ്റി കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​നു മു​ന്നി​ൽ അ​വ​സാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modik sudhakaran
News Summary - People will question Modi - K sudhakaran
Next Story