Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോ​ദി​യു​ടെ കാ​പ​ട്യം...

മോ​ദി​യു​ടെ കാ​പ​ട്യം ജ​നം തി​രി​ച്ച​റി​യും -വി.​എം. സു​ധീ​ര​ൻ

text_fields
bookmark_border
മോ​ദി​യു​ടെ കാ​പ​ട്യം ജ​നം തി​രി​ച്ച​റി​യും -വി.​എം. സു​ധീ​ര​ൻ
cancel
camera_alt

യു.​ഡി.​എ​ഫ് തൃ​ശൂ​ർ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫി​സ് മു​ൻ കെ.​പി.​സി.​സി

പ്ര​സി​ഡ​ന്റ് വി.​എം. സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തൃ​ശൂ​ർ: പാ​വ​പ്പെ​ട്ട​വ​രെ വ​ഞ്ചി​ച്ച് സ​മ്പ​ന്ന​ര്‍ക്ക് മാ​ത്ര​മാ​യി രാ​ജ്യം ഭ​രി​ക്കു​ന്ന മോ​ദി​യു​ടെ കാ​പ​ട്യ​ത്തി​ന് ഇ​ന്ത്യ​ന്‍ ജ​ന​ത തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ വി​ധി​യെ​ഴു​തു​മെ​ന്ന് കെ.​പി.​സി.​സി മു​ൻ പ്ര​സി​ഡ​ന്റ് വി.​എം. സു​ധീ​ര​ന്‍ പ​റ​ഞ്ഞു.

യു.​ഡി.​എ​ഫ്​ തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ന്‍റെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണ​സം​വി​ധാ​നം ദു​രു​പ​യോ​ഗം ചെ​യ്ത്​ അ​ദാ​നി​യും അം​ബാ​നി​യും ഉ​ള്‍പ്പെ​ടെ​യു​ള്ള വ​ന്‍കി​ട കു​ബേ​ര​ന്മാ​രു​ടെ തോ​ഴ​നാ​യി മോ​ദി അ​ധഃ​പ​തി​ച്ചു.

പൗ​ര​ത്വ നി​യ​മ​ത്തി​ലൂ​ടെ മോ​ദി​യും സം​ഘ്പ​രി​വാ​റും ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ള്‍ ത​ക​ര്‍ത്തു. രാ​ജ്യ​ത്തെ മ​ത​രാ​ഷ്ട്ര​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും സു​ധീ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ടി.​എ​ന്‍. പ്ര​താ​പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ര്‍ഥി കെ. ​മു​ര​ളീ​ധ​ര​ന്‍, നി​യ​മ​സ​ഭ മു​ൻ സ്പീ​ക്ക​ര്‍ തേ​റ​മ്പി​ല്‍ രാ​മ​കൃ​ഷ്ണ​ന്‍, ഡി.​സി.​സി പ്ര​സി​ഡ​ന്റ് ജോ​സ് വ​ള്ളൂ​ര്‍, മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. സാ​ദി​ക്ക​ലി, യു.​ഡി.​എ​ഫ് ചെ​യ​ര്‍മാ​ന്‍ എം.​പി. വി​ന്‍സ​ന്‍റ്, ക​ണ്‍വീ​ന​ര്‍ കെ.​ആ​ര്‍. ഗി​രി​ജ​ന്‍, ഡി.​സി.​സി മു​ൻ പ്ര​സി​ഡ​ന്റ് ഒ. ​അ​ബ്ദു​റ​ഹ്മാ​ന്‍കു​ട്ടി, മു​ന്‍ എം.​എ​ല്‍.​എ​മാ​രാ​യ ടി.​വി. ച​ന്ദ്ര​മോ​ഹ​ന്‍, എം.​കെ. പോ​ള്‍സ​ണ്‍, ജോ​സ​ഫ് ചാ​ലി​ശ്ശേ​രി, സി.​വി. കു​ര്യാ​ക്കോ​സ്, വി​കാ​സ് ച​ക്ര​പാ​ണി, പി.​എം. ഏ​ലി​യാ​സ്, എം.​പി. ജോ​ബി, ലോ​ന​പ്പ​ന്‍ ച​ക്ക​ച്ചാം​പ​റ​മ്പി​ല്‍, ബ​ല​രാ​മ​ന്‍ നാ​യ​ര്‍, കെ.​എം. പു​ഷ്പാം​ഗ​ദ​ന്‍, മ​നോ​ജ് ചി​റ്റി​ല​പ്പ​ള്ളി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ സി.​എ. മു​ഹ​മ്മ​ദ് റ​ഷീ​ദ് സ്വാ​ഗ​ത​വും വ​ര്‍ക്കി​ങ് ചെ​യ​ര്‍മാ​ന്‍ തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiV.M. SudheeranHypocrisy
News Summary - People will recognize Modi's hypocrisy - V.M. Sudheeran
Next Story