ക്ഷേത്രങ്ങളിൽ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകൾക്ക് അനുമതി
text_fieldsതൃശൂർ: ജില്ലയിലെ ക്ഷേത്രങ്ങളിൽ പൊതുജന പ്രാതിനിധ്യമില്ലാതെ ചടങ്ങുകൾക്കായി ഒരു ആനയെ മാത്രം ഉപയോഗിക്കാൻ അനുമതി നൽകുമെന്ന് ജില്ല കലക്ടർ എസ്. ഷാനവാസ് അറിയിച്ചു. കലക്ടറുടെ ചേംബറിൽ നടന്ന നാട്ടാന പരിപാലനം ജില്ല മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മാനദണ്ഡം അനുസരിച്ച് 100 സ്‌ക്വയർ മീറ്റർ സ്ഥലത്ത് 15 പേർ എന്ന നിലയിലാണ് ക്ഷേത്ര പരമായ ആചാരങ്ങൾക്ക് ആളുകളെ അനുവദിക്കുക. ജില്ലയിലാകെ 129 നാട്ടാനകളാണുള്ളത്. ഇതിൽ 16 ആനകളെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കി വേണ്ട ചികിത്സകൾ ലഭ്യമാക്കും. ജില്ലയിലെ ഉത്സവങ്ങൾ തുടങ്ങാനിരിക്കുന്നതിെൻറ ഭാഗമായാണ് യോഗം വിളിച്ചുചേർത്തത്.
ക്ഷേത്ര മതിൽക്കെട്ടിനകത്ത് ഒരു ആനയെ മാത്രം പരിമിതപ്പെടുത്തിയാണ് ക്ഷേത്രങ്ങളിലും മറ്റു ആരാധനാലയങ്ങളിലും ചടങ്ങുകൾ നടത്താൻ അനുമതി നൽകുക. കൂടാതെ ജില്ലയിലെ ആനകളുടെ ഇൻവെൻററി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനും കലക്ടർ നിർദേശം നൽകി.
ഇതിനായി കമ്മിറ്റി രൂപവത്കരിച്ച് ജില്ലയിൽ പ്രത്യേക ചികിത്സ വേണ്ട ആനകളെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. മഴക്കാല രോഗങ്ങൾക്ക് സാധ്യതയുള്ളതിനാലാണ് ഈ തീരുമാനം. ഡിസാസ്റ്റർ മാനേജ്മെൻറ് ഡെപ്യൂട്ടി കലക്ടർ ഡോ. എം.സി. റെജിൽ, അസി. കൺസർവേറ്റർ സോഷ്യൽ ഫോറസ്ട്രി ഓഫിസർ പ്രഭു, കെ.ഇ.ഒ.എഫ് കെ. മഹേഷ്, കെ.എഫ് സി.സി. വത്സൻ ചമ്പക്കര, എ.സി.പി (ഡി.സി.ആർ.ബി) പി.എ. ശിവദാസൻ, റൂറൽ എസ്.ഐ കെ.എ. ഗോപി, എ.ഐ.ടി.യു.സി ആന തൊഴിലാളി സംഘടന സെക്രട്ടറി മനോജ് അയ്യപ്പൻ, തൃശൂർ സി.വി.ഒ ഡോ. എൻ. ഉഷ റാണി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.