പെരുമ്പിലാവ്-നിലമ്പൂർ റോഡ് നവീകരണം: ഗുരുതര വീഴ്ച; കരാറുകാരനെ ഒഴിവാക്കി
text_fieldsതൃശൂർ: പെരുമ്പിലാവ്-നിലമ്പൂര്‍ റോഡ് നവീകരണ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെ ഗുരുതര വീഴ്ച വരുത്തിയ സാഹചര്യത്തിൽ ഒഴിവാക്കി. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമാണ് നടപടി. പ്രവൃത്തിയിൽ നിശ്ചയിച്ച പുരോഗതി കൈവരിക്കാത്ത സാഹചര്യത്തിലാണ് നടപടി. നഷ്ടം കരാറുകാരന്റെ ഉത്തരവാദിത്തത്തിലാക്കിയാണ് ഒഴിവാക്കിയത്.
150 കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മാണം നടക്കുന്നത്. 50 ശതമാനം പ്രവൃത്തി മാത്രമാണ് കരാറുകാരന് പൂര്‍ത്തിയാക്കിയത്. മഴക്കു മുമ്പ് ഗതാഗതയോഗ്യമാക്കണമെന്ന നിര്‍ദേശം പാലിച്ചില്ല. തുടര്‍ന്നാണ് കര്‍ശന നടപടികളിലേക്കു നീങ്ങിയത്.
പുതിയ കരാറുകാരെ കണ്ടെത്തുന്നതുവരെ റോഡിലെ അടിയന്തര അറ്റകുറ്റപ്പണി നടത്താനും ആവശ്യമായ ഫണ്ട് അനുവദിക്കാനും മന്ത്രി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.