Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവേതനം 30,000...

വേതനം 30,000 രൂപയാക്കണം; മരുന്നുകളു​ടെ നിലവാര സംരക്ഷണത്തിന് എസി മെഡിക്കൽ ഷോപ്പുകൾ അനിവാര്യമെന്ന് ഫാർമാഫെഡ്

text_fields
bookmark_border
Pharmafed Thrissur District Conference
cancel

തൃശ്ശൂർ: ജില്ലയിലെ ഫാർമസിസ്റ്റ് കളുടെ വേതനം 30,000 രൂപയാക്കി പുതുക്കി നിശ്ചയിക്കണമെന്ന് ഫാർമാഫെഡ് തൃശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മരുന്ന് വിതരണം പൂർണമായും ഫാർമസിസ്റ്റുകളിലൂടെ രോഗികൾക്ക് നൽകുന്ന സാഹചര്യം ഉണ്ടാക്കണമെന്നും സമ്മേളനം ആവശ്യപെട്ടു. മരുന്നുകളു​ടെ നിലവാര സംരക്ഷണത്തിന് എസി മെഡിക്കൽ ഷോപ്പുകൾ അനിവാര്യമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

താപനിലയിൽ വ്യത്യാസം ഉണ്ടായാൽ മരുന്നുകൾ സംരക്ഷിക്കാൻ കഴിയില്ല. നമ്മുടെ നാട്ടിൽ ചൂട് വർധിക്കുകയാണ്. എന്നാൽ, ഭൂരിഭാഗം മെഡിക്കൽ ഷോപ്പുകളും എസിയില്ലാത്തവയാണ്. ഇക്കാര്യത്തിൽ സർക്കാരും ഡ്രഗ് കണ്ട്രോൾ ഡിപ്പാർട്മെന്റും ജാഗ്രതപാലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് ടി മുബീർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ല സെക്രട്ടറി പോൾ രാജ്. അയന കെ ബി, സിഞ്ചിത സുബ്രമണ്യൻ , അഞ്ജന, അരുൺ കെ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pharmafed
News Summary - Pharmafed Thrissur District Conference
Next Story