‘റോഡിലെ കുണ്ടും കുഴിയും’ ഫോട്ടോ-വിഡിയോഗ്രഫി മത്സരം
text_fieldsതൃശൂർ-കുന്നംകുളം റോഡ് ഗതാഗതയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരംകുന്നംകുളം: റോഡ് ഗതാഗതയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക്-വാട്സ്ആപ് കുന്നംകുളം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫോട്ടോഗ്രഫി-വിഡിയോഗ്രഫി മത്സരം ഒരുക്കുന്നു. ‘തൃശൂർ-കുന്നംകുളം റോഡ് കുണ്ടും കുഴിയും’ എന്നതാണ് മത്സരവിഷയം. മത്സരത്തിനായി എടുത്ത ഫോട്ടോകളും വിഡിയോകളും കുന്നംകുളം വാട്സ്ആപ് ഗ്രൂപ്പിലും (https://chat.whatsapp.com/Iz4kigTfuybBJkXcqZPdEq) കുന്നംകുളം ഫേസ്ബുക്ക് ഗ്രൂപ്പിലും (https://www.facebook.com/groups/kunnamkulathukar) പോസ്റ്റ് ചെയ്യണം. മത്സരാർഥികൾ മൊബൈൽ ഫോണിലോ എസ്.എൽ.ആർ കാമറയിലോ സ്വയമെടുത്ത ഫോട്ടോകളും വിഡിയോകളുമാണ് പോസ്റ്റ് ചെയ്യേണ്ടത്.
ഒരാൾക്ക് ഒരു പോസ്റ്റിൽ പരമാവധി നാലു ഫോട്ടോകൾ ഉൾപ്പെടുത്താം. വിഡിയോ ആണെങ്കിൽ ഒരെണ്ണമാണ് ഉൾപ്പെടുത്തേണ്ടത്. ഫോട്ടോ, വിഡിയോ എന്നിവക്കൊപ്പം അടിക്കുറിപ്പ്, മത്സരാർഥിയുടെ പേര് എന്നിവ ചേർക്കണം. തൃശൂർ-പൂങ്കുന്നം മുതൽ കുന്നംകുളം-പെരുമ്പിലാവ് ജങ്ഷൻ വരെയുള്ള ഇടങ്ങളിലേതാകണം ഫോട്ടോകളും വിഡിയോകളും.
മത്സരം വെള്ളിയാഴ്ച മുതൽ റോഡ് നന്നാക്കുന്നതുവരെ നീണ്ടുനിൽക്കും. സാമൂഹിക സ്പർധ ഉണ്ടാക്കുന്നതോ വിവാദപരമായ ചിത്രങ്ങളോ പരിഗണിക്കില്ല. ഇത്തരത്തിലുള്ളവ ശ്രദ്ധയിൽപെട്ടാൽ അഡ്മിൻ പാനൽ നീക്കംചെയ്യും. അടിക്കുറിപ്പുകൾക്കും ഈ നിബന്ധന ബാധകമാണ്.
ഫോട്ടോ വിഭാഗത്തിലും വിഡിയോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ആകർഷക സമ്മാനം നൽകും. പോസ്റ്റുകൾ കാണുന്നവരുടെ എണ്ണവും ലഭിക്കുന്ന ലൈക്കുകളും മറ്റു മാനദണ്ഡങ്ങളും പരിഗണിച്ചാണ് വിജയിയെ തിരഞ്ഞെടുക്കുക. പ്രമുഖ മാധ്യമപ്രവർത്തകരായിരിക്കും വിധികർത്താക്കൾ. മത്സരത്തിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ഫീസോ എൻട്രി ഫീസോ വേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.