പണം വെച്ച് ചീട്ടുകളി; 26 പേർ അറസ്റ്റിൽ, 3.63 ലക്ഷം രൂപ പിടികൂടി
text_fieldsകൊരട്ടി: കൊരട്ടിയിൽ ആധുനിക സുരക്ഷാ ക്രമീകരണങ്ങളോടെ പ്രവർത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 26 പേരടങ്ങിയ ചീട്ടുകളി സംഘം പിടിയിൽ. ഇവരിൽനിന്ന് 3,63,840 രൂപ പിടികൂടി. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ഡോ. നവനീത് ശർമക്ക് ലഭിച്ച പരാതിയെ തുടർന്ന് ചാലക്കുടി ഡിവൈ.എസ്.പി കെ. സുമേഷിന്റെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.
എറണാകുളം- തൃശൂർ ജില്ലാതിർത്തിയായ കൊരട്ടി മാമ്പ്ര കേന്ദ്രീകരിച്ച് വിവിധ ജില്ലകളിലുള്ളവർ ഉൾപ്പെട്ട സംഘം വൻതോതിൽ പണം വച്ച് ചൂതാട്ടം നടക്കുന്നതായി റൂറൽ ജില്ല പൊലീസ് മേധാവിക്ക് ഒന്നരയാഴ്ച മുമ്പ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചാലക്കുടി ഡി.വൈ.എസ്.പിയെ അന്വേഷിക്കാൻ ചുമതലപ്പെടുത്തുകയും തുടർന്ന് കൊരട്ടി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാമ്പ്ര കേന്ദ്രീകരിച്ച് വൻ ചൂതാട്ടം നടക്കുന്നതായി കണ്ടെത്തിയത്. പ്രദേശത്ത് പ്രത്യേകാന്വേഷണ സംഘം ദിവസങ്ങളോളം രഹസ്യ നിരീക്ഷണം നടത്തിയിരുന്നു.
പുറത്തുനിന്ന് ആളെത്തിയാൽ അറിയാൻ തക്കവണ്ണം സി.സി.ടിവി ക്യാമറകളും കാവൽക്കാരെയും ഏർപ്പെടുത്തി ആധുനികസുരക്ഷ സംവിധാനങ്ങളോടെയാണ് ഇവർ ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്നത്. കൊരട്ടി മാമ്പ്ര സ്വദേശി പാണ്ടവത്ത് വീട്ടിൽ ബാലൻ, കൊരട്ടി വെളിയത്ത് വീട്ടിൽ അനിൽ, അങ്കമാലി കുറുകുറ്റി പൈനാടത്ത് വീട്ടിൽ ബെന്നി തോമസ്, കൊരട്ടി മേലൂർ തെക്കിനിയത്ത് വീട്ടിൽ പോൾ, കൊരട്ടി കിഴക്കുംമുറി പ്ലാക്കൽ വീട്ടിൽ ഷിജു, ചാലക്കുടി പോട്ട പടമാടൻ വീട്ടിൽ വിൻസെന്റ്, അങ്കമാലി എളവൂർ അറയ്ക്കലാൻ വീട്ടിൽ ബെന്നി അബ്രഹാം, നെടുമ്പാശ്ശേരി മേയ്ക്കാട് ആലുക്കൽ വീട്ടിൽ എൽദോപോൾ, മുരിങ്ങൂർ കാടുകുറ്റി പുതുശേരി വീട്ടിൽ പൗലോസ്, അങ്കമാലി മഞ്ഞപ്ര വടക്കഞ്ചേരി വീട്ടിൽ ബേബി, മുരിങ്ങൂർ തെക്കുംമുറി വാഴപ്പിള്ളി വീട്ടിൽ ജോയി, അങ്കമാലി കറുകുറ്റി പാദുവാപുരം പൈനാടത്ത് വീട്ടിൽ ബെന്നി തോമസ്, അങ്കമാലി കറുകുറ്റി പൈനാടത്ത് വീട്ടിൽ തോമസ്പോൾ, ഈസ്റ്റ് ചാലക്കുടി അറക്കക്കാരൻ വീട്ടിൽ ജോയി, സൗത്ത് കൊരട്ടി കറുകപ്പിള്ളി വീട്ടിൽ ഡെയ്സൻ, അങ്കമാലി കറുകുറ്റി പൈനാടത്ത് വീട്ടിൽ വർഗീസ്, സൗത്ത് കൊരട്ടി വാഴപ്പിള്ളി വീട്ടിൽ ദേവസിക്കുട്ടി, അങ്കമാലി കറുകുറ്റി പൈനാടത്ത് വീട്ടിൽ തങ്കച്ചൻ, കൊരട്ടി സൗത്ത് പറക്കാടത്ത് വീട്ടിൽ ഇട്ടീര, അങ്കമാലി കരയാംപറമ്പ് ചിറ്റിനപ്പിള്ളി വീട്ടിൽ ചാർലി, അങ്കമാലി ചർച്ച് നഗർ മുണ്ടാടൻ വീട്ടിൽ വർഗ്ഗീസ്, കൊരട്ടി കോനൂർ കണ്ണമ്പിള്ളി ജോസഫ്, കൊരട്ടി മാമ്പ്ര ഗോപുരാൻ വീട്ടിൽ തോമസ്, കൊരട്ടി പെരുമ്പി കൊടക്കാട്ട് വീട്ടിൽ വൽസകുമാർ, ചാലക്കുടി വെട്ടുകടവ് കാച്ചപ്പിള്ളി വീട്ടിൽ ഷിമ്മി, അങ്കമാലി കറുകുറ്റി പുതുശേരി വീട്ടിൽ ഡേവിസ് എന്നിവരാണ് പിടിയിലായത്. ഇവരിൽ ചിലർ നേരത്തേയും സമാന കുറ്റകൃത്യത്തിന് പിടിയിലായിട്ടുള്ളവരാണ്.
കൊരട്ടി എസ്.എച്ച്.ഒ അമൃത് രംഗൻ, അഡീഷണൽ എസ്.ഐ റെജിമോൻ, ഡാൻസാഫ് ക്രൈംസ്ക്വാഡ് അംഗങ്ങളായ വി.ജി. സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ്പൗലോസ്, പി.എം. മൂസ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, കൊരട്ടി പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒമാരായ ജി. ശ്രീനാഥ്, പി.കെ. സജേഷ്കുമാർ, എം.അലി, ഹോം ഗാർഡ് ജോയി എന്നിവരാണ് ചൂതാട്ടകേന്ദ്രത്തിൽ പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.