പ്ലസ്വൺ പ്രവേശനം: നിരീക്ഷണത്തിലുള്ളവർക്ക് ഓൺലൈൻ സൗകര്യം
text_fieldsതൃശൂർ: കണ്ടെയ്ൻമെൻറ് സോണിലും ക്വാറൻറീനിലുമുള്ളവർക്ക് പ്ലസ് വൺ ഏകജാലക പ്രവേശനം നേടാൻ ഓൺലൈൻ സൗകര്യമൊരുക്കുന്നു. അപേക്ഷകർക്ക് പ്രവേശന നടപടികളുടെ അവസാന തീയതിയായ സെപ്റ്റംബർ 19നകം സ്‌കൂളിൽ ഹാജരാകാൻ സാധിക്കില്ലെങ്കിൽ ഓൺലൈനായി പ്രവേശനം നേടാം.
ഇതിനായി കാൻഡിഡേറ്റ് ലോഗിനിൽ സൗകര്യമുണ്ട്. ലോഗിനിലെ ഓൺലൈൻ ജോയിനിങ് (online joining) എന്ന ലിങ്കിലൂടെ പ്രവേശനത്തിന് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത കോപ്പികൾ അപ്ലോഡ് ചെയ്യാം. ഇങ്ങനെ അയക്കുന്ന കോപ്പികൾ പ്രവേശനം ലഭിച്ച സ്‌കൂൾ പ്രിൻസിപ്പലിെൻറ ലോഗിനിൽ ലഭ്യമാകും. പ്രിൻസിപ്പൽ ഓൺലൈൻ വെരിഫൈ ചെയ്ത് സാധുത ഉറപ്പാക്കി പ്രവേശനത്തിന് അനുമതി നൽകും.
പ്രിൻസിപ്പലിെൻറ അനുമതി ലഭിച്ചാൽ ഫീ പേമെൻറ് എന്ന ലിങ്കിലൂടെ ഫീസ് അടച്ച് പ്രവേശനം പൂർത്തിയാക്കാം. ഓൺലൈൻ പ്രവേശനം നേടുന്നവർ സ്‌കൂളിൽ നേരിട്ട് ഹാജരാകുന്ന ഏറ്റവും അടുത്ത ദിവസം ഒറിജിനൽ സർട്ടിഫിക്കറ്റും മറ്റു രേഖകളും പ്രിൻസിപ്പലിന് സമർപ്പിക്കണം. ഈ അവസരത്തിൽ സത്യവിരുദ്ധമായ എന്തെങ്കിലും കണ്ടെത്തുകയാണങ്കിൽ വിദ്യാർഥിയുടെ പ്രവേശനം റദ്ദാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.