പ്ലസ് ടു: ജില്ലയിൽ 82.40 ശതമാനം വിജയം
text_fieldsതൃശൂർ: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 82.40 ശതമാനം വിജയം. ഉപരിപഠനത്തിന് 27,078 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. പരീക്ഷയെഴുതിയത് 32,862 വിദ്യാര്‍ഥികളാണ്. 3907 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 85.05 ശതമാനമായിരുന്നു വിജയം. അന്ന് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 3,351 വിദ്യാർഥികളാണ്.
സമ്പൂർണ ജയം 13 സ്കൂളുകൾക്ക്
ജില്ലയിൽ 13 സ്കൂളുകളിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. കഴിഞ്ഞ വർഷം 15 സ്കൂളുകൾ സമ്പൂർണ ജയം നേടിയിരുന്നു. പൂർണ വിജയം നേടിയ സ്കൂളുകൾ:
1. സെന്റ് സെബാസ്റ്റ്യൻസ്, കുറ്റിക്കാട്.
2. സെന്റ് മേരീസ് എച്ച്.എസ്.എസ്, ഇരിങ്ങാലക്കുട.
3. ഡോൺ ബോസ്കോ, മണ്ണുത്തി
4. കാർമൽ എച്ച്.എസ്.എസ്, ചാലക്കുടി
5. ഡോൺ ബോസ്കോ, ഇരിങ്ങാലക്കുട
6. മോഡൽ റെസിഡൻഷ്യൽ സ്കൂൾ, ചാലക്കുടി
7. എം.എ.എം എച്ച്.എസ്.എസ്, കൊരട്ടി
8. ആശാഭവൻ എച്ച്.എസ്.എസ് ഫോർ ഡെഫ്, പടവരാട്
9. ലിറ്റിൽ ഫ്ലവർ കോൺവെന്റ് എച്ച്.എസ്.എസ്, കൊരട്ടി
10. ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ്
11. സെന്റ് ജോർജ് എച്ച്.എസ്.എസ് പരിയാരം
12. സെന്റ് അഗസ്റ്റിൻ എച്ച്.എസ്.എസ് കുട്ടനെല്ലൂർ
13. മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ, വടക്കാഞ്ചേരി.
വി.എച്ച്.എസ്.സിയിൽ 77.59 ശതമാനം
വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിഭാഗത്തില്‍ ജില്ലക്ക് 77.59 ശതമാനം വിജയം. പരീക്ഷയെഴുതിയ 2405 വിദ്യാര്‍ഥികളില്‍ 1866 പേര് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യരായി. കഴിഞ്ഞവർഷം 81.42 ശതമാനമായിരുന്നു ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.