െഎ.സി.എ സ്കൂളിലെ റാഗിങ്: ഏഴ് പ്ലസ് ടു വിദ്യാർഥികളെ പുറത്താക്കി
text_fieldsവടക്കേക്കാട്: ഐ.സി.എ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങിെൻറ പേരിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച ഏഴ് പ്ലസ് ടു വിദ്യാർഥികളെ താൽക്കാലികമായി സ്കൂളിൽനിന്ന് പുറത്താക്കി. വ്യാഴാഴ്ച വൈകീട്ട് ക്ലാസ് വിട്ടിറങ്ങിയ കല്ലിങ്ങൽ പണിക്കവീട്ടിൽ അസ്ലമിനെയാണ് വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചത്.
പാട്ടു പാടാനും ഡാൻസ് ചെയ്യാനും ആവശ്യപ്പെട്ടത് നിരസിച്ചപ്പോൾ ബൈക്കിെൻറ ചാവി വിരലുകൾക്കിടയിൽ വെച്ച് കവിളിലും കൺതടങ്ങളിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രിൻസിപ്പൽ ശരീഫ് പൊവ്വൽ അസ്ലമിനെ പുന്നയൂർക്കുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് രക്ഷിതാക്കൾ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കേക്കാട് പൊലീസ് അസ്ലമിനെ മർദിച്ചവർക്കെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.