പരിശീലനത്തിനെത്തിയ പൊലീസ് ട്രെയിനികൾ മദ്യപിച്ചു; പരിശോധനക്കെത്തിച്ചപ്പോൾ ഓടിരക്ഷപ്പെട്ടു
text_fieldsതൃശൂർ: പൊലീസ് അക്കാദമിയിൽ പരിശീലനത്തിനെത്തിയവരുടെ മദ്യപാനം. പിടികൂടി ആരോഗ്യപരിശോധനക്ക് ഹാജരാക്കുന്നതിനിടെ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ഹവീൽദാർമാരുടെ കൈവശമുണ്ടായിരുന്ന വയർലെസ് സെറ്റ് കാണാതായി. കോവിഡ് സാഹചര്യത്തെ തുടർന്ന് നിർത്തിവെച്ച എസ്.ഐ പരിശീലനമാണ് പൊലീസ് അക്കാദമിയിൽ നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബാരക്കിന് മുകളിലിരുന്ന് എട്ട് പേരടങ്ങുന്ന സംഘം മദ്യപിച്ചത്.
ശബ്ദം കേട്ടെത്തിയ ഹവീൽദാർമാരാണ് വിവരം റിപ്പോർട്ട് െചയ്തത്. ഇവരെ കണ്ടതോടെ പലരും പലവഴിക്കോടി. കൈയിൽ കിട്ടിയവരെ ആരോഗ്യപരിശോധനക്ക് വിധേയമാക്കുന്നതിനിടെയാണ് രണ്ടുപേർ ഓടിരക്ഷപ്പെട്ടത്. മറ്റുള്ളവരെ പരിശോധിച്ചപ്പോൾ മദ്യപിച്ചതായി തെളിഞ്ഞു. മാസ്ക് ധരിക്കുന്നതിനെ ചൊല്ലിയും ഇവിടെ തർക്കമുണ്ടായത്രെ. ഇതിന് പിന്നാലെയാണ് ഹവീൽദാർമാരുടെ കൈയിലുണ്ടായിരുന്ന വയർലെസ് സെറ്റുകളിലൊന്ന് കാണാതായത്. പ്രതികാരത്തിനായി എസ്.ഐ ട്രെയിനിസ് ഒളിപ്പിച്ചതാണെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.