കൗതുക കാഴ്ചയായി അഞ്ചാം വാർഡിലെ അഞ്ച് പേർ
text_fieldsകൊടുങ്ങല്ലൂർ: വോട്ടർമാരുടെ മേൽ കണ്ണെറിഞ്ഞ് അഞ്ച് സ്ഥാനാർഥികൾ. കൗതുക കാഴ്ച കണ്ട് ഉള്ളാൽ ചിരിതൂകി വോട്ടർമാരും. കൊടുങ്ങല്ലൂർ നഗരസഭ അഞ്ചാം വാർഡിലെ അഞ്ച് സ്ഥാനാർഥികളുടെയും ഇരിപ്പ് കണ്ടാൽ വോട്ടറെന്നല്ല ആരും ചിരിച്ചു പോകും.ടൗൺഹാൾ അഞ്ചാം വാർഡ് പോളിങ് ബൂത്തായ ചന്തപ്പുര ഗുരുവരം കോളജിന് മുൻപിലായിരുന്നു അഞ്ചാളുടെയും 'ഒരുമയോടെയുള്ള' ഇരിപ്പ്.
തലേന്ന് വരെ ഓരോ വോട്ടിനും വേണ്ടി ഇഞ്ചോടിഞ്ച് പോരാടിയവരാണോ ഇവരെന്ന് തോന്നിപ്പോകും. ബൂത്തിന് മുന്നിൽ കസേരയിട്ടായിരുന്നു അഞ്ചാളുടെയും ഇരിപ്പ്.വാർഡിൽ പോരടിക്കുന്ന, കാലാവധി പൂർത്തിയാക്കിയ ഭരണസമിതിയുടെ ചെയർമാനായിരുന്ന എൽ.ഡി.എഫ് സ്ഥാനാർഥി കെ.ആർ. ജൈത്രൻ, പ്രതിപക്ഷ നേതാവും ബി.ജെ.പി സ്ഥാനാർഥിയുമായ വി.ജി. ഉണ്ണികൃഷ്ണൻ, മുൻ വൈസ് ചെയർമാനും സ്വതന്ത്ര സ്ഥാനാർഥിയുമായ പി.എച്ച്. അബ്ദുൽ റഷീദ്, കോൺഗ്രസ് സ്ഥാനാർഥി നൗഷാദ്, കോൺഗ്രസുമായി അകന്ന് തനിച്ച് മത്സരിക്കുന്ന മുസ്ലിം ലീഗിലെ ഇസ്ഹാക്ക് മാസ്റ്റർ എന്നിവരാണ് നഗരസഭയിൽ ഏറ്റവും ശ്രദ്ധേയ പോരാട്ടം നടക്കുന്ന അഞ്ചാം വാർഡിലെ 'പഞ്ചവർ'.
പോളിങ് സ്റ്റേഷെൻറ ഗേറ്റ് പൊലീസ്അ ടച്ചതിൽ തർക്കം
പുന്നയൂർക്കുളം: പോളിങ് അവസാനിക്കാൻ മണിക്കൂർ ബാക്കിയുള്ളപ്പോൾ പൊലീസ് ഗേറ്റ് പൂട്ടിയതായി ആക്ഷേപം. ചെറായി ഗവ. യു.പി സ്കൂളിലെ ഗേറ്റാണ് പൊലീസ് അഞ്ചിന് അടച്ചിട്ടത്. ഇതേതുടർന്ന് പൊലീസും പാർട്ടി പ്രവർത്തകരും വാക്കുതർക്കത്തിനിടയാക്കി. വൈകീട്ട് അഞ്ചിനുശേഷം കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കൂ എന്നായിരുന്നു പൊലീസ് നിലപാട്.
എന്നാൽ, പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ എത്തി ഗേറ്റ് തുറക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥയായി. പിന്നീട് വരണാധികാരി ഉൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ച് ആശയക്കുഴപ്പം പരിഹരിച്ചാണ് ഗേറ്റ് തുറന്നത്. പുന്നയൂർക്കുളം പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലെ ബൂത്തുകളാണ് ഇവിടെ ഉണ്ടായിരുന്നത്.
ബാലറ്റ് യൂനിറ്റുകളുടെ ബട്ടൺ തകരാറായത് വോട്ടിങ്ങിന് തടസ്സമായി
പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പരിധിയിൽ അഞ്ചിടത്ത് യന്ത്രത്തകരാർമൂലം പോളിങ്ങിന് തടസ്സം നേരിട്ടു. പാവറട്ടി പഞ്ചായത്തിലെ വാർഡ് 13ലെ പോളിങ് ബൂത്തിൽ നാലു തവണയാണ് ബാലറ്റ് യൂനിറ്റ് കേടായത്.രാവിലെ എട്ടിനും 11നും ഇടയിൽ മൂന്നു തവണ ബട്ടൺ തകരാറുമൂലം വോട്ടിങ്ങിന് തടസ്സം നേരിട്ടത് സെക്ടറൽ ഓഫിസർ സീന പി. ശ്രീധറിെൻറ നേതൃത്വത്തിൽ ശരിയാക്കിയെങ്കിലും നാലാം തവണ കേടായതിനാൽ അരമണിക്കൂർ പോളിങ് നിർത്തിവെച്ചു.
പുതിയ യൂനിറ്റ് സ്ഥാപിച്ചതിനുശേഷം വോട്ടിങ് പുനരാരംഭിെച്ചങ്കിലും വളരെ സാവധാനമായിരുന്നു വോട്ടിങ്. മുല്ലശ്ശേരി പഞ്ചായത്തിലെ വാർഡ് ഒമ്പതിലെ യൂനിറ്റും തകരാർമൂലം മാറ്റി. പറമ്പന്തളി സ്കൂളിലും തിരുനെല്ലൂർ എ.എം.എൽ.പിയിലും ബാലറ്റ് യൂനിറ്റ് പണിമുടക്കി. പാവറട്ടി പഞ്ചായത്തിലെ വാർഡ് നാലിലെ സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറിയിലെ ബൂത്ത് നാല്, ഒമ്പതാം വാർഡിലെ പൈങ്കണ്ണിയൂർ എ.എം.എൽ.പിയിലും യൂനിറ്റുകൾ പണിമുടക്കി.
എരുമപ്പെട്ടി: വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ വോട്ടിങ് തടസ്സപ്പെട്ടു. എരുമപ്പെട്ടി 18ാം വാര്‍ഡിലെ ഒന്നാം ബൂത്തായ എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് അര മണിക്കൂർ നേരം വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിലെ ഒന്നാം ബൂത്തായ കാഞ്ഞിരക്കോട് ബി.എം.പി.വി.എൽ.പി സ്കൂളിൽ വോട്ടിങ് യന്ത്രത്തിെൻറ തകരാറുമൂലം അര മണിക്കൂർ നേരം വോട്ടിങ് തടസ്സപ്പെട്ടു. രാവിലെ 8.50ന് തകരാറിലായ യന്ത്രം ടെക്നീഷ്യന്മാരെത്തി തകരാറ് പരിഹരിച്ച ശേഷം 9.20നാണ് വോട്ടിങ് പുനരാരംഭിച്ചത്.
കടങ്ങോട് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ രണ്ടാം ബൂത്തായ വെള്ളത്തേരി മദ്റസയിൽ വോട്ടിങ് യന്ത്രത്തിെൻറ തകരാര്‍ മൂലം ഒന്നര മണിക്കൂര്‍ വൈകിയാണ് വോട്ടിങ് ആരംഭിച്ചത്.കടങ്ങോട് പഞ്ചായത്തിലെ 13ാം വാര്‍ഡിലെ രണ്ടാം ബൂത്തായ എയ്യാല്‍ നിർമലമാതാ സ്കൂളിലും വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.