'കോവിഡ് കുറഞ്ഞിട്ടും പൂപ്പത്തി കോളനി കണ്ടയ്ന്മെൻറ് സോൺ'; വഴികളടച്ചതോടെ വീടുകൾ പട്ടിണിയിലെന്ന്
text_fieldsതൃശ്ശൂർ: രണ്ടാഴ്ച്ചയായി കണ്ടയ്ന്മെൻറ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന തൃശ്ശൂരിലെ പൊയ്യ പഞ്ചായത്തിലെ ഏഴാം വാർഡിലുള്ള പൂപ്പത്തി കോളനിക്കാർ ദുരിതത്തിൽ. 80 ഒാളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയുടെ ഒമ്പത് പ്രവേശന കവാടങ്ങളും മുള കെട്ടി അടച്ച നിലയിലാണ്. അതോടെ തൊഴിലാളികൾ ജോലിക്ക് പോകാനാവാതെ വീടുകൾ പട്ടിണിയിലുമാണ്.
ഒമ്പത് കോവിഡ് രോഗികൾ മാത്രമുണ്ടായിരുന്ന കോളനിയിൽ അതീവ ജാഗ്രത പാലിച്ചിരുന്നു. എന്നാൽ, ഇവർ എല്ലാവരും നെഗറ്റീവായതിന് ശേഷവും കോളനിയിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നില്ല. നിലവിൽ ആകെ നാല് പേർക്കാണ് കോവിഡുള്ളതെന്നും അത് തൊഴിൽ സ്ഥലങ്ങളിൽ നിന്ന് പകർന്നു കിട്ടിയതാണെന്നും സി.പി.ഐ പൊയ്യ ലോക്കൽ കമ്മറ്റി അസി.സെക്രട്ടറിയും പ്രദേശവാസിയുമായ അരുൺ പി.വി പൂപ്പത്തി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു..
പ്രവേശന കവാടങ്ങൾ മുള കെട്ടി അടച്ചതിന് ശേഷം യാതൊരുവിധത്തിലുള്ള വരുമാനമാർഗങ്ങൾ ഇല്ലാത്ത കോളനിവാസികൾ ദൈനംദിന ആവശ്യങ്ങൾ പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണ്. കോവിഡ് രോഗബാധിതർക്ക് ആവശ്യമായ കുടിവെള്ളം ആവശ്യപ്പെട്ടിട്ട് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പഞ്ചായത്ത് അധികാരികളിൽ നിന്ന് ഉണ്ടായിട്ടില്ല. രോഗികളായവർക്ക് ടെസ്റ്റ് ചെയ്യാൻ പോകുന്നതിന് വാഹന സൗകര്യം നൽകിയില്ല. പഞ്ചായത്തിൽ നിന്ന് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തതു പോലും കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചായിരുന്നുവെന്നും അരുൺ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
അരുൺ വി പൂപ്പത്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പൂപ്പത്തി കോളനി രാഷ്ടീയ പക തീർക്കൽ സോൺ....
ഇക്കഴിഞ്ഞ ഏപ്രിൽ 24നാണ് ആണ് പൊയ്യ പഞ്ചായത്തിലെ ഏഴാം വാർഡിലെ പൂപ്പത്തി കോളനി കണ്ടയ്ന്മെൻറ് സോൺ ആയിട്ട് പ്രഖ്യാപിക്കുന്നത്
ആ സമയത്ത് 3 കുടുംബങ്ങളിലായി 9 കോവിഡ് കേസുകളാണ് ഇവിടെ നിലവിലുണ്ടായിരുന്നത്. ഏപ്രിൽ 15ന് 4 പേരും
ഏപ്രിൽ 17 ഒരാളും ഏപ്രിൽ 22ന് 4 പേർ ഉൾപ്പെടെ ഒമ്പത് കോവിഡ് രോഗികൾ ഉണ്ടായിരുന്നു എങ്കിലും പഞ്ചായത്തിലെയും ആരോഗ്യ വിഭാഗത്തെയും കണക്കുകളിൽ 13പേർ രോഗബാധിതരായ എന്ന ചൂണ്ടിക്കാണിച്ചാണ് പൂപ്പത്തി കോളനി കണ്ടയ്ന്മെൻറ്സോൺ ആയിട്ട് പ്രഖ്യാപിക്കപ്പെടുന്നത്
നിലവിൽ രോഗികളായിരുന്നവർ ഒമ്പത് പേർ നെഗറ്റീവ് ആയതിനു ശേഷമാണ് പുതിയ നാല് കേസുകൾ കോളനിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതാകട്ടെ തൊഴിൽ സ്ഥലങ്ങളിൽ നിന്ന് പകർന്നു കിട്ടിയതാണന്ന് അനുമാനിക്കപ്പെടുന്നു...
9 പ്രവേശന കവാടങ്ങൾ മുള കെട്ടി അടച്ചതിന് ശേഷം യാതൊരുവിധത്തിലുള്ള വരുമാനമാർഗങ്ങൾ ഇല്ലാത്ത കോളനിവാസികൾ ദൈനംദിന ആവശ്യങ്ങൾ പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു ...
കോവിഡ് രോഗബാധിതർക്ക് ആവശ്യമായ കുടിവെള്ളം ആവശ്യപ്പെട്ടിട്ട് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഞങ്ങൾ പഞ്ചായത്ത് അധികാരികളിൽ നിന്ന് ഉണ്ടായിട്ടില്ല
രോഗികളായവർക്ക് ടെസ്റ്റ് ചെയ്യാൻ പോകുന്നതിന് വാഹന സൗകര്യം നൽകിയില്ല...
മാത്രമല്ല പഞ്ചായത്തിൽ നിന്ന് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തതു പോലും കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് ആയിരുന്നു,
15 ദിവസം പിന്നിട്ടിട്ടും അടച്ചു പൂട്ടപ്പെട്ട കോളനി തുറക്കുന്നതിനുള്ള യാതൊരുവിധ നടപടികളും പഞ്ചായത്ത് അധികാരികളിൽ നിന്നും ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ നേരത്തെ പോസിറ്റീവായവരിൽ നിന്ന് പകർന്നതാണ് അടക്കമുള്ള തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ആരോഗ്യവകുപ്പ് അധികൃതർക്ക് നൽകി പൂട്ടിയിടൽ നീട്ടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്
കൊടും മഹാമാരിയെ നേരിടുന്നതിന് വേണ്ട നടപടികൾ ഒന്നും കൈക്കൊള്ളാതെ ഈ പഞ്ചായത്തിലെ ദുരന്തത്തിലേക്ക് നയിക്കുക നയിക്കുന്നു എന്ന് മാത്രമല്ല
ഒരു തരത്തിൽ രാഷ്ട്രീയ പക പോകുന്നതിനുള്ള അവസരമാക്കി മാറ്റിക്കൊണ്ട് ഈ കോവിഡ് ദുരന്തത്തെ പോലും ദുരുപയോഗപ്പെടുത്തുന്ന വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് പ്രസിഡണ്ട്ൻ്റെ ക്രൂരമായ നടപടികൾ അവസാനിപ്പിക്കണം....
പൂപ്പത്തി കോളനി തുറന്നുകൊടുക്കണം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.