പൂപ്പത്തി ചക്ക സംസ്കരണ ഫാക്ടറി താൽക്കാലികമായി പൂട്ടി
text_fieldsമാള: അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന് കീഴിൽ പൊയ്യ പൂപ്പത്തിയിലുള്ള ചക്ക സംസ്കരണ ഫാക്ടറി താൽക്കാലികമായി പൂട്ടി. കമ്പനിക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ കോർപറേഷൻ പരാജയപ്പെട്ടതാണ് കമ്പനിയുടെ പ്രവർത്തനത്തിന് താഴ് വീഴാൻ കാരണം.
പൊതുമേഖലയില്‍ ആദ്യമായി തുടങ്ങിയ ചക്ക സംസ്‌കരണ ഫാക്ടറിയാണിത്. സർക്കാർ നേരിട്ട് പണം മുടക്കാതെ ബാങ്ക് വായ്പ എടുക്കാനുള്ള നീക്കമാണെന്ന് സൂചനയുണ്ട്. ഫാക്ടറി പൂർണ തോതിൽ പ്രവർത്തിക്കാൻ 500 കിലോ ശേഷിയുള്ള ഡ്രയർ വേണം. ഇപ്പോഴുള്ളത് 20 കിലോ ശേഷിയുള്ളതാണ്. ബോയ്ലറിൽനിന്നുള്ള ചൂട് നിയന്ത്രിക്കാനുള്ള സംവിധാനം, വർക്ക് ഏരിയ സ്റ്റോറേജ് സൗകര്യം എന്നിവയും വേണം.കഴിഞ്ഞ വർഷം കൃഷി മന്ത്രിയുടെ ചേംബറിൽ ഫാക്ടറി പ്രവർത്തനം സംബന്ധിച്ച് ഉദ്യോഗസ്ഥ യോഗം ചേർന്നിരുന്നു. ഈമാസം രണ്ടിന് ആർ.കെ.വി.വൈ ഉദ്യോഗസ്ഥർ പരിശോധന നടത്തി. തുടർന്നാണ് അടച്ചിടൽ തീരുമാനം. കമ്പനി പൂർണമായി പ്രവർത്തന സജ്ജമാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ വിദഗ്ധരെ നിയോഗിക്കുമെന്ന നിർദേശം ഫലപ്രദമല്ലെന്നാണ് വിലയിരുത്തൽ. നിലവിൽ കാവൽ ജീവനക്കാർ മാത്രമാണുള്ളത്.അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍റെ അമ്പതാം വാര്‍ഷികാഘോഷ ഭാഗമായാണ് സ്ഥാപനത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദന-വിപണനോദ്ഘാടനം ആരംഭിച്ചത്. ബജറ്റിൽ വകയിരുത്തിയ 1.15 കോടി രൂപ വിനിയോഗിച്ചാണ് ഒരേക്കര്‍ വരുന്ന ഭൂമിയില്‍ കെട്ടിടങ്ങളും മെഷിനറികളും സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.