സുമനസ്സുകളിൽ പ്രതീക്ഷയർപ്പിച്ച് ഒരു കുടുംബം
text_fieldsമാള: പുത്തൻചിറ പഞ്ചായത്ത് വാർഡ് 12 കൊമ്പത്തുകടവ് ചെട്ടിക്കുന്ന് പാലാഴി വീട്ടിൽ പീറ്ററും കുടുംബവും സുമനസ്സുകളുടെ കാരുണ്യം തേടുന്നു.
മാളയിലെ ഒരു ഓഡിറ്റോറിയത്തിെൻറ ശുചീകരണ ജോലി ചെയ്തിരുന്ന പീറ്ററിന് ഏഴുമാസം മുമ്പാണ് പക്ഷാഘാതത്തിെൻറ രൂപത്തിൽ ആദ്യ പരീക്ഷണം ഉണ്ടായത്. പിന്നാലെ ഹൃദയാഘാതം കൂടി വന്നതോടെ രണ്ടു മക്കളുടെ പിതാവ് കൂടിയായ പീറ്റർ കിടപ്പിലായി.
കൂലിവേലക്ക് പോകുന്നതിനൊപ്പം ഭർത്താവിനെ പരിചരിച്ചിരുന്ന ഭാര്യ ലിസിക്ക് കടുത്ത വയറുവേദന വന്നു. അടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഭേദമാകാത്തതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ വൻകുടലിൽ അർബുദമാണെന്ന് കണ്ടെത്തി.
ശസ്ത്രക്രിയയും തുടർചികിത്സയും വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും കോവിഡ് നിയന്ത്രണാതീതമായ സാഹചര്യത്തിൽ മെഡിക്കൽ കോളജിനെ ആശ്രയിക്കാനാവാത്ത സാഹചര്യത്തിൽ സ്വകാര്യ മെഡിക്കൽ കോളജിെൻറ ചികിത്സയിലാണ്.
നാട്ടുകാരുടെയും ബന്ധുമിത്രാദികളുടെയും സ്നേഹകാരുണ്യംകൊണ്ട് ഇതുവരെ മുന്നോട്ടു പോയെങ്കിലും തുടർ ചികിത്സയോടൊപ്പം നിത്യവൃത്തിക്ക് പോലും എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച് കഴിയുകയാണ് ഈ കുടുംബം. രോഗങ്ങളിൽ നിന്നും കരകയറാനാകാതെ കഷ്ടപ്പെടുന്ന ഈ നിർധന കുടുംബത്തിന് സുമനസ്സുകളുടെ സഹായമാണ് പ്രതീക്ഷ.
വാർഡ് അംഗം വാസന്തി സുബ്രഹ്മുണ്യെൻറ നേതൃത്വത്തിൽ ചികിത്സ സഹായത്തിന് സമിതി രൂപവത്കരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് കോണത്തുകുന്ന് ശാഖയിലാണ് അക്കൗണ്ട്. നമ്പർ: 0545053000005506. ഐ.എഫ്.എസ്.സി കോഡ്: എസ്.ഐ.ബി.എൽ 0000545. ഫോൺ: ലിസി പീറ്റർ -9048279480, വാസന്തി സുബ്രഹ്മണ്യൻ -9447693208.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.