അന്നമനട പഞ്ചായത്ത് യോഗത്തിൽനിന്ന് പ്രസിഡൻറ് ഇറങ്ങിപ്പോയി
text_fieldsഅന്നമനട: അന്നമനട പഞ്ചായത്ത് യോഗത്തിൽനിന്ന് പ്രസിഡൻറ് ടെസി ടൈറ്റസ് ഇറങ്ങിപ്പോയതായി എൽ.ഡി.എഫ് ആരോപിച്ചു. പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടൻറ് ഡാറ്റാഎൻട്രി ഓപറേറ്റർ തസ്തികയിലേക്ക് നടത്തിയ ഇൻറർവ്യൂമായി ബന്ധപ്പെട്ട ചർച്ചയിൽ എൽ.ഡി.എഫ് അംഗങ്ങൾ വോട്ടിങ് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു സംഭവങ്ങൾ. ആറുമാസം മുമ്പാണ് അക്കൗണ്ട് ഡാറ്റാഎൻട്രി ഓപറേറ്റർ ഒഴിവുവന്നത്.
പഞ്ചായത്ത് ഭരണസമിതിയുടെ അവസാനകാലത്ത് അടിയന്തരമായി ഇൻറർവ്യൂ നടത്താൻ തീരുമാനിച്ച് ഉദ്യോഗാർഥികളെ ക്ഷണിച്ചതായി എൽ.ഡി.എഫ് കുറ്റപ്പെടുത്തി. അന്നമനട നിവാസികൾക്ക് മുൻഗണന വേണമെന്ന് നേരത്തേ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു.
ഇൻറർവ്യൂവിൽ പങ്കെടുത്ത 13 പേരിൽ എട്ടുപേർ അന്നമനട ഗ്രാമപഞ്ചായത്തിൽപെട്ടവരാണ്. ഇവരെ ഒഴിവാക്കി വെള്ളാങ്ങല്ലൂർ സ്വദേശിക്കാണ് ജോലികൊടുക്കാൻ ഭരണസമിതി തീരുമാനിച്ചത്. തീരുമാനം റദ്ദ് ചെയ്യണമെന്നും പുതിയ ഇൻറർവ്യൂ നടത്തണമെന്നും എൽ.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഈ വിഷയം ചർച്ച എടുക്കുമ്പോൾ ഏഴ് യു.ഡി.എഫ് അംഗങ്ങൾ മാത്രമാണ് മീറ്റിങ്ങിൽ ഉണ്ടായിരുന്നത്. എന്നാൽ, വോട്ടിങ് ആവശ്യം നിരാകരിച്ച് പ്രസിഡൻറ് കമ്മിറ്റി അവസാനിച്ചതായി അറിയിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.
എൽ.ഡി.എഫ് അംഗങ്ങൾ തദ്ദേശ സെക്രട്ടറിക്ക് പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് പ്രകടനവും നടത്തി. വൈസ് പ്രസിഡൻറ് പി.കെ. ഗോപി, അംഗങ്ങളായ ടി.വി. ഭാസ്കരൻ, മിനിത ബാബു, ബേബി പൗലോസ്, ഗീത ഉണ്ണികൃഷ്ണൻ, ശ്യാമള അയ്യപ്പൻ, എം.എസ്. ബിജു, പി.കെ. ഉഷ, ശ്രീദേവി വിജു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.