ഉദ്യോഗസ്ഥ സമ്മർദം: കുഴഞ്ഞുവീണ റേഞ്ച് ഓഫിസർ മരിച്ചു
text_fieldsതൃശൂർ: ഉന്നത ഉദ്യോഗസ്ഥരുെട സമ്മർദെത്ത തുടർന്ന് കുഴഞ്ഞുവീണ് മാസങ്ങളായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന വനം വകുപ്പ് റേഞ്ച് ഓഫിസർ മരിച്ചു. കണ്ണൂർ സ്വദേശിയായ മച്ചാട് റേഞ്ച് ഓഫിസർ സവിൻ സുന്ദറാണ് (44) മരിച്ചത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 72 ദിവസമായി കോമയിൽ കഴിയുകയായിരുന്നു. മച്ചാട് ഫോറസ്റ്റ് റേഞ്ച് പരിധിയിലെ എളനാട് പുലക്കോട് പരിധിയിൽനിന്ന് പട്ടയ ഭൂമികളിലെ കൂറ്റൻ തേക്ക്, വീട്ടി മരങ്ങൾ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കഴിഞ്ഞ ഫെബ്രുവരിയിൽ കടത്തിയിരുന്നു.
മരം കടത്ത് പിടിക്കപ്പെട്ടേതാടെ അനുകൂല റിപ്പോർട്ട് ആവശ്യപ്പെട്ട് സവിൻ സുന്ദറിനെ ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.