ഗുരുവായൂര്‍ ദേവസ്വം ചെയർമാനെതിരെ കീഴ്ശാന്തി യൂനിയൻ
text_fieldsഗുരുവായൂര്‍: ക്ഷേത്രത്തിലെ ഭണ്ഡാര വിവാദത്തിൽ ദേവസ്വം ചെയർമാനെതിരെ കീഴ്ശാന്തിമാരുടെ സംഘടന.
തങ്ങളറിയാതെ അയ്യപ്പെൻറ ഭണ്ഡാരം പുറത്തേക്ക് വെച്ചതിനെതിരെ ഭരണസമിതി അംഗങ്ങൾ രംഗത്തുവന്നപ്പോൾ കീഴ്ശാന്തിമാരുടെ ആവശ്യപ്രകാരമെന്നാണ് ചെയർമാൻ കെ.ബി. മോഹൻദാസ് പറഞ്ഞത്.
ഈ പ്രസ്താവന നിഷേധിച്ച് കീഴ്ശാന്തിമാരുടെ യൂനിയന്‍ രംഗത്തെത്തി. ഇത്തരമൊരു ആവശ്യം യൂനിയെൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് യൂനിയൻ സെക്രട്ടറി കൊടക്കാട്ട് കേശവന്‍ നമ്പൂതിരി അറിയിച്ചു.
കീഴ്ശാന്തിമാരില്‍ ആരെങ്കിലും വ്യക്തിപരമായി ഇത്തരം ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അതിെൻറ ഉത്തരവാദിത്തം മുഴുവന്‍ കീഴ്ശാന്തിമാരുടെ പേരിലാക്കുന്നത് ശരിയല്ല. കീഴ്ശാന്തിക്കാരുടെ ക്ഷേത്ര പ്രവൃത്തികളില്‍ അനാവശ്യമായി ഇടപെടുന്ന ചെയര്‍മാെൻറ രീതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ദേവസ്വം ചെയർമാെൻറ ഏകാധിപത്യപരമായ നിലപാടുകളിൽ പ്രതിഷേധിച്ച് മൂന്ന് ഭരണസമിതി അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. ക്വാറമില്ലാത്തതിനെ തുടർന്ന് യോഗം ഉപേക്ഷിക്കേണ്ടി വന്നു. നേരത്തേ തന്ത്രിയും ചെയർമാെൻറ നടപടികളിൽ വിയോജിപ്പ് രേഖപ്പെടുത്തി കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.