അതിസുരക്ഷ ജയിലിൽ തടവുകാരന്റെ കൈ തല്ലിയൊടിച്ചെന്ന് ആക്ഷേപം
text_fieldsതൃശൂർ: വിയ്യൂർ അതിസുരക്ഷ ജയിലിൽ തടവുകാരെൻറ കൈ തല്ലിയൊടിച്ചുവെന്ന് ആക്ഷേപം. സെൻട്രൽ ജയിലിൽനിന്ന് അതിസുരക്ഷ ജയിലിലേക്ക് പ്രവേശിപ്പിച്ച നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ‘സിംഹം’ ബൈജുവിെൻറ കൈയാണ് ജയിലധികൃതർ തല്ലിയൊടിച്ചുവെന്ന പരാതി ഉയർന്നത്. മാസങ്ങൾക്ക് മുമ്പാണ് ബൈജുവിനെ ജയിലിൽ പ്രവേശിപ്പിച്ചത്. സെൻട്രൽ ജയിലിലായിരുന്ന ഇയാളെ കോവിഡ് സുരക്ഷയുടെ ഭാഗമായി മാറ്റി പാർപ്പിച്ചതാണ്. പരിക്കിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അടിയേറ്റ് പൊട്ടിയതാണെന്ന് പറഞ്ഞത്.
ജയിലിൽ തടവുകാർക്ക് ക്രൂര മർദനമേൽക്കുന്നുവെന്ന പരാതി കാലങ്ങളായുള്ളതാണ്. മാസങ്ങൾക്ക് മുമ്പ് ജയിൽ ഡി.ജി.പി ഋഷിരാജ്സിങ് മിന്നൽ സന്ദർശനം നടത്തിയുള്ള പരിശോധനയിൽ ഇത് സംബന്ധിച്ച് തെളിവ് ലഭിച്ചതിനെ തുടർന്ന് വിയ്യൂർ ജില്ല ജയിലിലെ സൂപ്രണ്ട് അടക്കമുള്ള 38 പേർക്കെതിരെ സസ്പെൻഷനും സ്ഥലം മാറ്റമടക്കമുള്ള ശിക്ഷണ നടപടികളും സ്വീകരിച്ചിരുന്നു. ഇതിന് ശേഷം ജയിലിൽ മർദന പരാതികൾ കുറഞ്ഞിരുന്നു. പിന്നാലെയാണ് ഈ പരാതി ഉയരുന്നത്. ബൈജുവിെൻറ സഹോദരിയും പരാതി ഉന്നയിച്ചിരുന്നു.
എന്നാൽ, ആക്ഷേപം ജയിലധികൃതർ തള്ളി. സെൻട്രൽ ജയിലിൽ സഹതടവുകാരനുമായുണ്ടായ സംഘർഷത്തിൽ ഒരു മാസം മുമ്പുണ്ടായ പരിക്കാണ് ഇതെന്നും ഇത് വീണ്ടും ഭിത്തിയിലിടിച്ച് പരിക്കേറ്റിരുന്നതിനാലാണ് ആശുപത്രിയിലെത്തിച്ച് പ്ലാസ്റ്ററിട്ടതെന്നും ജയിൽ സൂപ്രണ്ട് പ്രതികരിച്ചു. വിയ്യൂർ സെൻട്രൽ ജയിലിൽ മരത്തിന് മുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്ന പ്രതിയാണ് ബൈജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.