കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയെന്ന്; വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനെതിരെ തടവുകാരെൻറ പരാതി
text_fieldsതൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആരോഗ്യം നഷ്ടപ്പെടുത്തിയ സൂപ്രണ്ടിനെതിരെ നഷ്ടപരിഹാരത്തിന് തടവുകാരെൻറ പരാതി. തൃത്തല്ലൂർ സ്വദേശി നിർമലനാണ് ഇമെയിൽ വഴി മുഖ്യമന്ത്രിക്കും ഹൈകോടതിയിലും പരാതി നൽകിയത്.
താൻ കഴിഞ്ഞിരുന്ന വിയ്യൂർ സെൻട്രൽ ജയിലിലെ എഫ് േബ്ലാക്കിലെ മൂന്നാം മുറിയിൽ മൂന്നര മാസം മുമ്പ് 13 പേരാണ് ഉണ്ടായിരുന്നത്. ഗുണ്ടാ ആക്ട്, റിമാൻഡ് തടവുകാരെ കൂടി ഇതേ മുറിയിൽ പ്രവേശിപ്പിച്ചതോടെ കോവിഡ് മാർഗനിർേദശങ്ങൾ കാറ്റിൽ പറന്നു. നിന്നുതിരിയാൻ സ്ഥലമില്ലാതായി.
ജയിലിലെ പൊതുകക്കൂസും പൊതു കുടിവെള്ള ടാങ്കും പൊതുഭക്ഷണ വിതരണവും ഭീതി പടർത്തി. ആരോഗ്യവകുപ്പ് നിർദേശിച്ച സാമൂഹിക അകലവും ശാരീരിക അകലവും പാലിക്കാനായില്ല. വൈകാതെ കോവിഡ് ബാധിതനാകുകയും ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും ചെയ്തു.
സെൻട്രൽ ജയിൽ സൂപ്രണ്ടായ എ.ജി. സുരേഷിെൻറ തെറ്റായ തീരുമാനമായിരുന്നു അതെന്ന് ഇപ്പോൾ പരോളിൽ പുറത്തിറങ്ങിയ നിർമലൻ ആേരാപിക്കുന്നു. അതിനാൽ അദ്ദേഹത്തിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.