'ഒരു ലിറ്റർ ഡീസൽ അടിക്കാൻ 93 വിദ്യാർഥികളെ കയറ്റണം'; അടിയന്തര പരിഹാരം കാണണമെന്ന് ബസ് ഉടമകൾ
text_fieldsതൃശൂർ: ഒരു ലിറ്റർ ഡീസൽ അടിക്കണമെങ്കിൽ 93 വിദ്യാർഥികളെ കയറ്റണം. 48 സീറ്റുള്ള ബസിൽ 93 വിദ്യാർഥികളെ കയറ്റി സർവിസ് നടത്താൻ കഴിയില്ല. സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണുകയല്ലാതെ മറ്റ് മാർഗങ്ങളില്ല... സമര തീരുമാനത്തിലുറച്ച ബസുടമകളുടേതാണ് വാക്കുകൾ.
ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്കിനാണ് സംയുക്ത ബസ് ഉടമ സംഘടനകളുടെ തീരുമാനം. ഇതിന് തൊഴിലാളി സംഘടനകളുടെയും പിന്തുണയുമുണ്ട്. കോവിഡിന് മുമ്പ് 2020 മാർച്ചിൽ ഡീസലിന് 65 രൂപയുണ്ടായിരുന്ന ഡീസലാണ് ഇപ്പോൾ 100 കടന്നത്. ലോക് ഡൗൺ ആരംഭിച്ചതോടെ കട്ടപ്പുറത്ത് കയറ്റിയിട്ട ബസുകൾ ഇന്നും നിരത്തിലിറങ്ങാത്തതുമുണ്ട്. 60 ശതമാനം ബസുകൾ മാത്രമാണ് ഇപ്പോൾ സർവിസ് നടത്തുന്നുവെന്ന് പറയാനാവൂ.
ഈ കാലയളവിൽ മാത്രം 40 രൂപയാണ് ഇന്ധനവിലയിൽ വർധനവുണ്ടായത്. 70 ലിറ്റർ ഡീസൽ അടിക്കുന്ന ബസിന് 2800രൂപയുടെ വർധനവാണ് ഇതിലൂടെയുണ്ടായത്.
കോവിഡ് നിയന്ത്രണവും യാത്രക്കാരുടെ കുറവും ഇന്ധനച്ചെലവ് പോലും എത്താതെയാണ് ബസുകൾ പലതും സർവിസ് നടത്തുന്നതെന്ന് ഉടമകൾ പറയുന്നു. വിദ്യാർഥികളുടെ യാത്രാനിരക്ക് 1961ൽ നിശ്ചയിക്കുമ്പോൾ ബസ് ചാർജിെൻറ 50 ശതമാനമായിരുന്നു. ഇതുവരെയായിട്ടും വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കാറുമില്ല.
വിദ്യാർഥികളുടെയടക്കം ബസ് ചാർജ് വർധിപ്പിക്കുക, കോവിഡ് കാലത്തെ റോഡ് നികുതി ഒഴിവാക്കുക, സ്വകാര്യ ബസ് സർവിസ് നിലനിർത്താൻ ആവശ്യമായ സാഹചര്യം ഒരുക്കുക എന്നിങ്ങനെയാണ് ബസുടമകൾ ഉന്നയിക്കുന്നത്. സമര ഭാഗമായി കഴിഞ്ഞ ദിവസം ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണകൾ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.